മരണവീട്ടിലെ വെള്ളകെട്ട്; ശവദാഹ ചടങ്ങിന് സാഹയവുമായി അഗ്നിരക്ഷാ സേന

Published : Jun 07, 2021, 08:46 AM IST

ആറുമാസമായ കിടപ്പുരോഗിയായിരുന്ന പുന്നപ്ര  വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ തങ്കമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മഴ പെയ്ത് വീട്ടിലും പുഴയിടത്തിലും വെള്ളം നിറഞ്ഞ് ശവദാഹം നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ സഹായവുമായി അഗ്നി രക്ഷാ സേന

PREV
16
മരണവീട്ടിലെ വെള്ളകെട്ട്; ശവദാഹ ചടങ്ങിന് സാഹയവുമായി അഗ്നിരക്ഷാ സേന

വീട്ടിലും പുരയിടത്തിലും വെള്ളംകെട്ടി നിന്ന് 87കാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായമൊരുക്കി അഗ്നിരക്ഷാ സേന.

26

കഴിഞ്ഞ ആറുമാസമായ കിടപ്പുരോഗിയായിരുന്ന പുന്നപ്ര  വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ തങ്കമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 

36

വാർദ്ധക്യസഹജമായ അസുഖത്താലായിരുന്നു എണ്‍പത്തിയേഴുകാരിയുടെ അന്ത്യം. തങ്കമ്മയുടെ വീടും നാല് സെൻറ് പുരയിടവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ശവസംസ്കാരം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. 

46

കൂലിപ്പണിക്കാരായ തങ്കമ്മയുടെ വീട്ടുകാര്‍ എന്ത് ചെയ്യുമെന്ന് ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നതിനിടയിലാണ് അഗ്നിരക്ഷാ സേനയെത്തിയത്. സമീപവാസിയും കളക്ട്രേറ്റ് കൺട്രോൾ റൂമിലെ ഫയർ ആന്‍ഡ് റെസ്ക്യു ഓഫീസറുമായ രാഗേഷ് രാവിലെ 8 മണിയോട് കൂടി ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലേയ്ക്ക് വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. 

56

ഉടൻ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ മരണ വീട്ടിലെത്തുകയും പോർട്ടബിൾ പമ്പ് ഉപയോഗിച്ച് 100 മീറ്റർ അകലെയുള്ള പാടത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കളയുകയും 11 മണിയോട് കൂടി പൂർണ്ണമായും വെള്ളക്കെട്ട് ഒഴിവാക്കി മരണാനന്തര ചടങ്ങ് നടത്താനാവുന്ന സാഹചര്യമൊരുക്കുകയും ചെയ്തു. 

66

തുടർന്ന് 11.30 ന് വെള്ളക്കെട്ട് ഒഴിവാക്കിയ സ്ഥലത്ത് മരണാനന്തര ചടങ്ങ് നടത്തിയത്. പ്രളയസമയത്തും ചെറിയ മഴയിലും വെള്ളം കയറുന്ന രണ്ട് മുറി ഓടിട്ട പഴയ വീട്ടിലാണ് തങ്കമ്മ താമസിച്ചിരുന്നത്.

click me!

Recommended Stories