മഴ ശക്തമായതോടെ തൃശ്ശൂർ പൂമല ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. 1,2,3,4 സ്പിൽവേ കാൽ ഇഞ്ച് വീതമാണ് തുറന്നത്. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. മലവായ് തോടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടിന്‍റെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്‍റെ ജലനിരപ്പ് 419 അടിയായി ഉയർന്നു. 423 അടിയാണ് പരമാവധി സംഭരണ ശേഷി.