സമീറിന്‍റെ കൊലപാതകം; പാണ്ടിക്കാട്ട് നടന്നത് രാഷ്ട്രീയ കൊലതന്നെയെന്ന് പൊലീസ്

First Published Jan 28, 2021, 2:27 PM IST

ലപ്പുറം പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കളും യു.ഡി.എഫ് നേതാക്കളും ആരോപിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘർഷമുണ്ടായത്.  സംഘർഷത്തിനിടയിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ച സമീർ പുലർച്ചെ മൂന്നു മണിയോടെ മരിച്ചു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് യു.ഡി.എഫ് -എൽ.ഡി.എഫ് സംഘർഷം നിലനിന്നിരുന്നു. ഈ വിരോധമാണ് കൊലക്ക് പിന്നിലെന്ന് സമീറിന്‍റെ ബന്ധുക്കൾ പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് രാജീവ് മുള്ളമ്പാറ.

ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സമീറിന്‍റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘട്ടനം തന്നെയാണെന്ന് പൊലീസ് പറഞ്ഞു.(ഫയല്‍ ഫോട്ടോ)
undefined
തെരെഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് മുസ്ലിം ലീഗ് പ്രവർത്തകർക്ക് നേരെ വധഭീഷണിയുണ്ടായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഇതു സംബന്ധിച്ച് മേലാറ്റൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഈ കേസ് ഇപ്പോഴും പൊലീസ് സ്റ്റേഷനിലുണ്ട്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക)
undefined
കൊലപാതത്തിലെത്തിയ അനിഷ്ട സംഭവങ്ങളുടെ തുടക്കം രാഷ്ട്രീയ കാരണങ്ങളാണെന്ന് പൊലീസ് പറഞ്ഞു. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനും സമീറിന്‍റെ ബന്ധുകൂടിയായ ഹംസ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
undefined
കൊലപാതകം ആസൂത്രിതമെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സമാധാനം പുലരുന്ന ജില്ലയിൽ സി.പി.എം അക്രമം അഴിച്ചുവിടുകാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
undefined
കൊലപാതകത്തിൽ എപ്പോഴും ഒരു പക്ഷത്ത് സിപിഎമാണ്. പാണ്ടിക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പികെ കുഞ്ഞാലികുട്ടി ആവർത്തിച്ചു.
undefined
കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാണ്ടിക്കാട് ഉള്‍പ്പെടുന്ന മഞ്ചേരി നിയോജകമണ്ഡലത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 6 മണി വരെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
undefined
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സി.പി.എം ജില്ലാ നേതൃത്വം അറിയിച്ചു. രാഷ്ട്രീയ കൊലപാതമാക്കാനുള്ള നീക്കം അപലപനീയമാണെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു.
undefined
പാണ്ടിക്കാട് കൊലപാതകത്തിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. കൊലപാതകത്തിലൂടെ ഭയപ്പെടുത്താമെന്നാണ് സി.പി.എം വിചാരിക്കുന്നത്. അത് നടക്കില്ലെന്നും ഫിറോസ് പറഞ്ഞു.
undefined
undefined
സമീര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നാണെന്നും സിപിഎമ്മാണ് പ്രതികളെന്നും സമീറിന്‍റെ ബന്ധുവായ മുഹമ്മദ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.
undefined
പ്രാദേശിക സിപിഎം നേതാക്കളില്‍ നിന്ന് മുഹമ്മദ് സമീറിന് നേരത്തെ വധ ഭീഷണിയുണ്ടായിരുന്നു. നിരവധി തവണ സമീറിനെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.
undefined
undefined
രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നും അല്ലാതെ സ്വത്ത് തര്‍ക്കമോ കുടുംബത്തര്‍ക്കമോ അല്ല കൊലപാതകത്തിന് കാരണമെന്നും യുഡിഎഫ് നേതാക്കളും സമീറിന്‍റെ ബന്ധുക്കളും പറഞ്ഞു.
undefined
സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിസാം, അബ്ദുൾ മജീദ്, മൊയിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പ്രദേശത്ത് സിപിഐഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.
undefined
കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടന്ന യുഡിഎഫിന്‍റെ ആഹ്ളാദ പ്രകടനത്തിനിടയിലേക്ക് സിപിഎമ്മുകാരും ഡിവൈഎഫ്ഐക്കാരും തള്ളിക്കയറി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
undefined
ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും പൊലീസ് സ്റ്റേഷനിലുണ്ടെന്നും പി അബ്ദുള്‍ ഹമീദ് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിടെയൊരു കുടുംബപ്രശ്നവും ഇല്ല. ഇത് സിപിഎമ്മിന്‍റെ ആസൂത്രിത കൊലപാതകമാണെന്നും എംഎല്‍എ ആരോപിച്ചു.
undefined
click me!