ഉത്രജന്‍ കാരണവരായി; സുമംഗലിമാരായി മൂന്ന് സഹോദരിമാര്‍

First Published Oct 24, 2020, 4:24 PM IST

1995 നവംബര്‍ 18 ന് ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്ന സഹോദരങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നു. ഗുരുവായൂരില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. പഞ്ചരത്നങ്ങളെന്ന പേരില്‍ ജനന സമയം മുതല്‍ പ്രശസ്തരായ സഹോദരങ്ങളുടെ വിവാഹചിത്രങ്ങള്‍ 

ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്ന് വാര്‍ത്തകളില്‍ ഇടം നേടിയ തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്നങ്ങളില്‍ മൂന്നുപേരുടെ വിവാഹം നടന്നു.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ഏപ്രില്‍ മാസത്തില്‍ തീരുമാനിച്ച വിവാഹം ലോക്ക്ഡൌണിനേത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
undefined
ലോക്ഡൌണിനേ തുടര്‍ന്ന് പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലെത്താനാവാതെ വന്നതോടെയായിരുന്നു ഏപ്രില്‍ 26ന് തീരുമാനിച്ച വിവാഹം നീട്ടിയത്. വിവാഹചടങ്ങുകളില്‍ നാലു സഹോദരിമാരുടെ ഏക സഹോദരന്‍ ഉത്രജനാണ് കാരണവര്‍ സ്ഥാനം വഹിച്ചത്.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
ഇന്നലെ വൈകീട്ടോടെ പഞ്ചരത്നങ്ങള്‍ ഗുരുവായൂരില്‍ എത്തിയിരുന്നു.1995 നവംബര്‍ 18 ന് ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ജനിച്ചത്.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
undefined
ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍ ആയൂര്‍ സ്വദേശി അജിത് കുമാര്‍ കെ എസ് ആണ്. മസ്കറ്റില്‍ ഹോട്ടല്‍ മാനേജരാണ് അജിത്.ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ വരന്‍ കോഴിക്കോട് സ്വദേശിയായ മഹേഷാണ്. മാധ്യമ പ്രവര്‍ത്തകനാണ് മഹേഷ്.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. മസ്കറ്റില്‍ അക്കൌണ്ടന്‍റാണ് വിനീത്.അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്രജയുടെ വിവാഹം പിന്നീട് നടത്തും.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശാണ്. കുവൈറ്റില്‍ അനസ്തീഷ്യാ ടെക്നീഷ്യനായ ആകാശിന് ഇനിയും നാട്ടിലെത്താനായിട്ടില്ല. ഒരേ ദിവസം പിറന്ന ഇവര്‍ക്ക് പത്ത് വയസാവും മുന്‍പായിരുന്നു പിതാവ് പ്രേം കുമാര്‍ മരിച്ചത്. കടബാധ്യതകളേത്തുടര്‍ന്ന് പ്രേംകുമാര്‍ ജീവനൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൃദയ സംബന്ധമായ തകരാറുകള്‍ ഉണ്ടാവുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ സഹകരണ ബാങ്കില്‍ രമാദേവിക്ക് ജോലി നല്‍കിയിരുന്നു.ചിത്രത്തിന് കടപ്പാട് അജിത് വിജയ് തിരുവനന്തപുരം
undefined
click me!