അമ്മ പോയി, കാടും അന്യമായി; ഈ കടുവക്കുഞ്ഞുങ്ങള്‍ ഇനി മനുഷ്യര്‍ക്കൊപ്പം

First Published Nov 29, 2020, 9:26 AM IST

കല്‍പ്പറ്റ: ഇളംപ്രായത്തിലെ ഉറ്റവരെ നഷ്ടപ്പെടുമ്പോള്‍ മനുഷ്യരുടേത് പോലെ തന്നെയാണ് മറ്റു ജീവികളുടെയും അവസ്ഥ. ഈ വേദന നേരിട്ട് കണ്ടു ഗൂഢല്ലൂരിലെ ഒരു പറ്റം വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ 20ന് ആയിരുന്നു ആ സംഭവം. 

മുതുമല വന്യജീവി സങ്കേതത്തില്‍ കടുവ ചത്തത് അറിഞ്ഞ് എത്തിയതായിരുന്നു വനപാലകര്‍.
undefined
മസിനഗുഡിക്ക് സമീപം ശിങ്കാര റേഞ്ചിലെ ആറ്റിങ്കര വനത്തിലായിരുന്നു പെണ്‍കടുവ ചത്തത്.
undefined
ജഡം കണ്ടെത്തിയത് വൈകുന്നേരമായതിനാല്‍ അന്ന് പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
undefined
തുടര്‍ന്ന് ഏതാനും വനപാലകര്‍ കടുവയുടെ ജഡത്തിന് കാവല്‍ നില്‍ക്കുമ്പോഴാണ് അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നത്.
undefined
തിരഞ്ഞ് പോയപ്പോള്‍ കണ്ട കാഴ്ച അതി ദയനീയമായിരുന്നു. ഏകദേശം രണ്ടാഴ്ച മാത്രം പ്രായമുള്ള രണ്ട് കടുവക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുകയാണ്.
undefined
വിശപ്പുകാരണം തീര്‍ത്തും അവശരാണ്. ദാരുണമായ കാഴ്ച ഏറെ കണ്ടുനില്‍ക്കാനായില്ല റെയിഞ്ചര്‍ കാന്തനും സംഘത്തിനും.
undefined
അവര്‍ ആ രണ്ട് ആണ്‍ക്കടുവ കുഞ്ഞുങ്ങളെയും മാറോട് ചേര്‍ത്ത് തൊപ്പക്കാട്ടിലുള്ള താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.
undefined
ഒരു രാത്രി ഇവിടെ അഭയമേകി. പിറ്റേന്ന് വനം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കടുവക്കുഞ്ഞുങ്ങളെ കാട്ടിലേക്ക് തിരികെ വിടേണ്ടെന്നും ചെന്നൈ വണ്ടല്ലൂരിലെ അറിഗന്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു.
undefined
അങ്ങനെ അമ്മക്കുടവയോടൊപ്പം ഓടി നടന്ന കാട് അവര്‍ക്ക് അന്യമായി. ആഴ്ചകള്‍ മാത്രം പ്രായമുള്ളതിനാല്‍ തന്നെ തിരികെ കാട്ടില്‍ വിട്ടാല്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.
undefined
നാലുമാസത്തോളം വണ്ടല്ലൂരില്‍ താമസിപ്പിക്കും. മുതുമല ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്ന കാര്യം പിന്നീടെ തീരുമാനിക്കൂ.
undefined
വിഷം ഉള്ളില്‍ ചെന്നതാകാം കടുവയുടെ മരണകാരണമെന്നാണ് നിഗമനമെങ്കിലും സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
undefined
മസിനഗുഡിയിലെ ജനവാസ പ്രദേശങ്ങളിലേക്ക് കടുവകളെത്തുന്ന സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്, ഒരു സ്ത്രീ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
undefined
അമ്മ പോയി, കാടും അന്യമായി; ഈ കടുവക്കുഞ്ഞുങ്ങള്‍ ഇനി മനുഷ്യര്‍ക്കൊപ്പം
undefined
അമ്മ പോയി, കാടും അന്യമായി; ഈ കടുവക്കുഞ്ഞുങ്ങള്‍ ഇനി മനുഷ്യര്‍ക്കൊപ്പം
undefined
അമ്മ പോയി, കാടും അന്യമായി; ഈ കടുവക്കുഞ്ഞുങ്ങള്‍ ഇനി മനുഷ്യര്‍ക്കൊപ്പം
undefined
click me!