Published : May 25, 2020, 03:44 PM ISTUpdated : May 26, 2020, 08:11 AM IST
കാലടി മണപ്പുറത്ത് നിര്‍മ്മിച്ച, 'മിന്നല്‍ മുരളി' എന്ന സിനിമയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പറഞ്ഞ് രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം ക്രിമിനലുകള്‍ തല്ലിത്തകര്‍ത്തു. 'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോട് എന്നയാള്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഒരു സിനിമാ സെറ്റ് എങ്ങനെയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് എന്ന ചോദ്യം പോലും ഇവിടെ പ്രസക്തമല്ലാതായിരിക്കുന്നു. പക്ഷേ, ട്രോളന്മാര്‍ വിട്ടില്ല. സെറ്റ് പൊളിച്ച് മഹാദേവന്‍റെ മുന്നില്‍ അനുഗ്രഹം തേടിയെത്തിയ ട്രോളുകള്‍ കാണാം.