Published : Jul 21, 2019, 03:59 PM ISTUpdated : Jul 22, 2019, 10:58 AM IST
കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഏറെ പ്രശസ്തനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സ്ത്രീ പ്രവേശനം സംമ്പന്ധിച്ച ശബരിമല പ്രശ്നത്തിലും പൂരത്തോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിലും യതീഷ് ചന്ദ്ര ഐപിഎസിന്‍റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ന് തൃശ്ശൂരില്‍ നടന്ന ആനയൂട്ട് കാണാന്‍ യതീഷ് ചന്ദ്ര മകനോടൊപ്പമാണ് എത്തിയത്. മകനെ, ആനപ്പുറത്തെന്നവണ്ണം ചുമലിലിരുത്തിയാണ് യതീഷ് ചന്ദ്ര ആനയൂട്ട് കാണാനെത്തിയത്. നടക്കുനാഥ ക്ഷേത്രത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആനയായ വാര്യത്ത് ജയരാജന് ആദ്യ ഉരുള നല്‍കിയാണ് ഇത്തവണത്തെ ആനയൂട്ടിന് തുടക്കം കുറിച്ചത്. 500 കിലോ അരിയാണ് ആനയൂട്ടിനായി തയ്യാറാക്കിയത്. മഞ്ഞപ്പൊടി ശര്‍ക്കര എന്നിവ ചേര്‍ത്ത വലിയ ഉരുളകളാണ് ആനകളെ ഊട്ടാനായി നല്‍കുന്നത്. കൈതച്ചക്ക, പഴം, വെള്ളരി തുടങ്ങി ഒമ്പത് ഇനങ്ങളാണ് ആനയൂട്ടിനായി ഉപയോഗിക്കുന്നത്. ഇതൊടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ടും നല്‍കും. കാണാം ചിത്രങ്ങള്‍...