ദിവസം 22 കോടി വച്ച് സംഭാവന ചെയ്ത അസിം പ്രേംജി; ഇവർ കോടീശ്വരന്മാരിലെ മനുഷ്യസ്നേഹികള്‍

Published : Nov 13, 2020, 08:32 PM ISTUpdated : Nov 13, 2020, 08:35 PM IST

ഏഷ്യയിലെ തന്നെ അതിസമ്പന്നന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഇന്ത്യക്കാരേറെയാണ്. എന്നാല്‍ രാജ്യത്തെ അതിസമ്പന്നന്മാരിൽ ഏറ്റവും മനുഷ്യസ്നേഹിയായ മനുഷ്യനാര് എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരമാണ് അസിം പ്രേംജി. ഐടി മേജർ വിപ്രോയുടെ ഈ മുന്നണി പോരാളി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പലവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനയായി കൊടുത്തത് 7904 കോടിയാണ്. ആരൊക്കെയാണ് ഇന്ത്യയിലെ ധനികരിലെ മനുഷ്യസ്നേഹികള്‍....

PREV
17
ദിവസം 22 കോടി വച്ച് സംഭാവന ചെയ്ത അസിം പ്രേംജി; ഇവർ കോടീശ്വരന്മാരിലെ മനുഷ്യസ്നേഹികള്‍

ദിവസം 22 കോടി വച്ച് സംഭാവന
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പലവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനയായി അസിം പ്രേംജി നല്‍കിയത് 7904 കോടിയാണ്. അതായത് ദിവസത്തില്‍ കണക്കാക്കിയാല്‍ ഒരു ദിവസം ദിവസം 22 കോടി രൂപയായിരുന്നു ശരാശരി സംഭാവന.

27

രണ്ടാം സ്ഥാനത്ത് സിവ് നാഡാര്‍

എച്ച്സിഎ. ടെക്നോളജീസിന്റെ ശിവ് നഡാറാണ് രണ്ടാം സ്ഥാനത്ത്. ഹുറുൺ റിപ്പോർട്ട് പ്രകാരം ശിവ് നഡാർ നൽകിയിരിക്കുന്നത് 795 കോടി രൂപയാണ്. ഇതിനേക്കാൾ പത്ത് മടങ്ങ് അധികമാണ് അസിം പ്രേംജി ചെലവാക്കിയത്. 2018-19 സാമ്പത്തിക വർഷത്തിൽ ശിവ് നഡാർ 826 കോടി രൂപ സംഭാവന നൽകിയിരുന്നു. 2017-18 വർഷത്തിൽ 426 കോടിയായിരുന്നു ഇദ്ദേഹത്തിന്റെ സംഭാവന.

37

മുകേഷ് അംബാനിയിലെ നന്മ
രാജ്യത്തെ, എന്തിന് ഏഷ്യയിലെ തന്നെ വലിയ ധനികനായ സാക്ഷാൽ മുകേഷ് അംബാനിയാണ് മൂന്നാം സ്ഥാനത്ത്. ഫോർബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള അംബാനി സഹായമായി നൽകിയത് 458 കോടിയാണ്. 

47

കുമാർ മംഗളം ബിർള
ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനായ കുമാർ മംഗളം ബിർളയാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 
 
57

വേദാന്ത ഗ്രൂപ്പും മുന്നില്‍

വേദാന്ത ഗ്രൂപ്പിന്റെ ചെയർമാൻ അനിൽ അഗർവാൾ അഞ്ചാം സ്ഥാനത്താണ്.

67

സേവനത്തിന് ഇന്‍ഫോസിസും
ഇൻഫോസിസിന്റെ മൂന്ന് സഹസ്ഥാപകരും പട്ടികയിലുണ്ട്. നന്ദൻ നിലേകനി (159 കോടി രൂപ), എസ് ഗോപാൽകൃഷ്ണൻ (50 കോടി രൂപ), എസ് ഡി ഷിബുലാൽ (32 കോടി രൂപ) 

77

10 കോടിയിലേറെ സംഭാവന നല്‍കിയവര്‍

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പത്ത് കോടിയിലേറെ രൂപ സംഭാവനയായി നൽകിയവരുടെ എണ്ണം മുൻവർഷത്തെ 72 ൽ നിന്ന് 78 ആയി ഉയർന്നു. പട്ടികയിൽ എടിഇ ചന്ദ്ര ഫൗണ്ടേഷൻസിന്റെ അമിത് ചന്ദ്രയും അർചന ചന്ദ്രയും 27 കോടി സംഭാവന നൽകി ഇടംപിടിച്ചു. പട്ടികയിൽ ഇടം നേടുന്ന ആദ്യത്തെ പ്രൊഫഷണൽ മാനേജർമാർ എന്ന നേട്ടവും ഇവർ സ്വന്തമാക്കി.

click me!

Recommended Stories