മകന്‍റെ രണ്ടാംമൂഴം അമ്മ കണ്ടു കണ്ണുനിറഞ്ഞു

Published : May 30, 2019, 11:24 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്പോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ ഹീരബെന്‍.

PREV
14
മകന്‍റെ രണ്ടാംമൂഴം അമ്മ കണ്ടു കണ്ണുനിറഞ്ഞു
ഗുജറാത്തിലെ വീട്ടിലിരുന്നു മകന്‍റെ രണ്ടാംവരവ് നേരിട്ടുകണ്ട ഹീരബെന്‍ മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൈ അടിച്ച് അത് ആഘോഷമാക്കി. നേരത്തെ തന്നെ നിരവധി ചാനലുകള്‍ ഹീരബെനിന്‍റെ വീട്ടില്‍ എത്തിയിരുന്നു. വാര്‍ത്ത ഏജന്‍സി എഎന്‍ഐ സത്യപ്രതിജ്ഞ കാണുന്ന ഹീരബെന്നിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

24
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു.

34
കാല്‍ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി അദ്ദേഹത്തെ കാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു.

44
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.

click me!

Recommended Stories