മഹാമാരിയായി കൊവിഡ് 19 ലോകമെങ്ങും ഭീതിപരത്തി വ്യാപിക്കുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരാകുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകുമ്പോള്‍ ഒന്നിച്ച് നിക്കേണ്ട പ്രതിപക്ഷവും ഭരണപക്ഷവും കേരളത്തിലാകട്ടെ ആരാണ് കൂടുതല്‍ കേമനെന്ന തര്‍ക്കത്തിലാണെന്ന് തോന്നും നിയമസഭാ സമ്മേളനവും അതിന് ശേഷമുള്ള പത്രസമ്മേളനങ്ങളും കണ്ടാല്‍. കോറോണ വൈറസ് ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കൃത്യമായ ഇടപെടലുകളിലൂടെ രോഗത്തെ പ്രതിരോധിച്ച കേരളത്തിലെ ആരോഗ്യ വകുപ്പിനും ആരോഗ്യമന്ത്രിക്കും ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള സംഘം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് യാത്ര ചെയ്തതോടെ കേരളത്തില്‍ വീണ്ടും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ പിടിപ്പുകേടാണെന്നും രോഗത്തിന്‍റെ തല്‍സ്ഥിതി മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കാന്‍ മന്ത്രി നടത്തിയ പത്രസമ്മേളനം മന്ത്രിയുടെ മീഡിയാ മാനിയയാണെന്നും പറഞ്ഞ് നിയമസഭയ്ക്കകത്ത് വരെ കൂക്കി വിളിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തത്. രാഷ്ട്രീയമായി പരാജയപ്പെടുന്നിടത്ത് കൂവിത്തോപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പക്ഷേ ട്രോളന്മാര്‍ വെറുതേവിടുന്നില്ല. കാണാം മാനിയാ കൂവലികള്‍.