ഒറ്റപ്പെടുന്നവന്‍റെ വേദനയും പേറി 'അഗ്ലി ഡക്ക്ലിംഗ്'

First Published Sep 13, 2020, 12:36 PM IST

വലിയൊരു കൂട്ടത്തിലിരിക്കുമ്പോഴും തന്‍റെതല്ലാത്ത കാരണത്താല്‍ തികച്ചും ഒറ്റപ്പെട്ട് നില്‍ക്കുക. സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ല. അപ്പോള്‍ മൃഗങ്ങള്‍ക്കെങ്ങനെയാകും കൂട്ടത്തിലിരിക്കുമ്പോഴും ഇത്തരത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നവരോട് പ്രതികരിക്കുക ? അതേ അവസ്ഥയിലാണ് 'അഗ്ലി ഡക്ക്ലിംഗ്'. ആരാണ് 'അഗ്ലി ഡക്ക്ലിംഗ്' എന്നല്ലേ ? വലിയൊരു സീല്‍ കൂട്ടത്തിനുള്ളില്‍ ജനിതക പ്രശ്നങ്ങള്‍ മൂലം ഒറ്റപ്പെട്ട് പോയ സീലാണ് 'അഗ്ലി ഡക്ക്ലിംഗ്'. സീല്‍ മൃഗങ്ങള്‍ക്കിടയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണ് ഈ സീലിനുള്ളത്. ഒരുലക്ഷം സീലുകള്‍ക്കിടയില്‍ ഒരെണ്ണത്തിന് മാത്രം വരുന്ന തകരാറാണ് സ്വന്തം കൂട്ടത്തിനിടയില്‍ 'അഗ്ലി ഡക്ക്ലിംഗ്' എന്ന് പേര് നല്‍കിയിട്ടുള്ള സീല്‍ നേരിടുന്നത്. നീല കണ്ണുകളും പിങ്ക് നിറത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വാലും മഞ്ഞ നിറത്തിലുള്ള ശരീരവുമാണ് ആല്‍ബിനോയെ ഒറ്റയാനാക്കുന്നത്. 

കോളനികളായി പാര്‍ക്കുന്ന ജീവി വിഭാഗത്തില്‍പ്പെട്ട സീലുകള്‍ക്കിടയിലാണ് ഈ നിറവ്യത്യാസം സാരമായാണ് ബാധിച്ചിട്ടുള്ളത്. മറ്റ് സീലുകള്‍ ഒഴിവാക്കിയതിനാല്‍ കോളനികളില്‍ ഏകനായി അലയുന്ന ഈ സീലിനെ സൈബീരിയയിലെ സീ ഓഫ് ഓഖ്ഹോസ്റ്റ് ഗവേഷകരാണ് കണ്ടെത്തിയത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
സീല്‍ കോളനിയില്‍ ഇടം ലഭിക്കാതെ നടക്കുന്ന നിറവ്യത്യാസമുള്ള അഗ്ലി ഡക്ക്ലിംഗിനെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ ഏറെപ്രയാസപ്പെടേണ്ടി വന്നില്ല.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
മെലാനിന്‍ എന്ന വര്‍ണ്ണവസ്തുവിന്‍റെ ഉല്‍പാദനത്തിലുണ്ടാകുന്ന രോഗമാണ് ഈ നിറവ്യത്യാസത്തിന് കാരണം. ആല്‍ബിനോ തകരാറ് ബാധിച്ചിട്ടുള്ള ഇവ വളര്‍ന്ന് വലുതാവാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് വിലയിരുത്തുന്നത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
ഇവയുടെ കാഴ്ച ശക്തിക്കും സാരമായ തകരാര്‍ കാണുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. റഷ്യയിലെ ട്യൂലെനി ദ്വീപിലാണ് ഈ സീലിനെ കണ്ടെത്തിയത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇതുപോലെ മറ്റൊരു സീലിനെ കണ്ടെത്തിയിരുന്നു. നഫാനിയ എന്ന് പേര് നല്‍കിയ ആ സീലിനെ സമുദ്ര ഗവേഷകര്‍ റഷ്യയിലെ ബ്ലാക്ക് സീ കോസ്റ്റ് അക്വാറിയത്തിലേക്ക് കൊണ്ടുപോയി. ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
മ്യൂസിയത്തില്‍ നിരവധിപ്പേര്‍ നഫാനിയയെ കാണാനും എത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ സീലിനേയും ഇത്തരത്തില്‍ സംരക്ഷിക്കണോയെന്ന ആലോചനയിലാണ് ഗവേഷകരുള്ളത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
എന്നാല്‍ ഈ സീല്‍ പൂര്‍ണമായും ഒറ്റപ്പെട്ടല്ല കഴിയുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ചയ്ക്ക് തകരാറുണ്ടെങ്കിലും ഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സീലിന്‍റെ ശരീര പ്രകൃതത്തില്‍ നിന്ന് മനസിലാക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
മറ്റ് സീലുകളുമായി ഇടപഴകുന്നത് കുറവാണെങ്കിലും ഈ സീല്‍ വളരെ ആക്ടീവ് ആണെന്നും സമുദ്ര ഗവേഷകന്‍ വ്ലാദിമര്‍ ബര്‍ക്കാനോവ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പറയുന്നത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
കറുത്ത നിറത്തിലുള്ള മറ്റ് സീലുകള്‍ ഈ സീലിനൊപ്പം ഇടപഴകുന്നത് അപൂര്‍വ്വമാണ്. നിരന്തരമായ നിരീക്ഷണത്തിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
സാധാരണ നിലയില്‍ ഇവ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് മുന്നേ മരിക്കുകയാണ് പതിവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
ഒരുലക്ഷം സീലുകള്‍ക്കിടയില്‍ ഒരെണ്ണത്തിന് മാത്രം വരുന്ന തകരാറാണ് സ്വന്തം കൂട്ടത്തിനിടയില്‍ 'അഗ്ലി ഡക്ക്ലിംഗ്' എന്ന് പേര് നല്‍കിയിട്ടുള്ള സീല്‍ നേരിടുന്നത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
ഇപ്പോള്‍ കണ്ടെത്തിയ സീലിനേയും ഇത്തരത്തില്‍ സംരക്ഷിക്കണോയെന്ന ആലോചനയിലാണ് ഗവേഷകരുള്ളത്.ചിത്രത്തിന് കടപ്പാട്; Anatoly Starkhov, Getty Images, Vladdimir Burkanov
undefined
click me!