കടുവയുമായി സവാരിക്കിറങ്ങിയ പെണ്‍കുട്ടി ; ചിത്രങ്ങള്‍ കാണാം

Published : Oct 16, 2020, 01:58 PM ISTUpdated : Oct 16, 2020, 02:34 PM IST

കടുവയേയും സിംഹത്തേയും കാറില്‍ കൊണ്ടുപോകുന്ന അറബി രാജകുമാരന്മാരുടെ വീഡിയോകള്‍ മലയാളികള്‍ നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍ ഏവരെയും അതിശയപ്പെടുത്തി കൌമാരക്കാരിയായ ഒരു പെണ്‍കുട്ടി കടുവയുമായി തന്‍റെ ഗ്രാമത്തിലൂടെ നടന്നു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

PREV
115
കടുവയുമായി സവാരിക്കിറങ്ങിയ പെണ്‍കുട്ടി ; ചിത്രങ്ങള്‍ കാണാം

പടിഞ്ഞാറന്‍ മെക്സിക്കോയിലാണ് സംഭവം. കടുവയുമായി പോകുന്ന കുട്ടിയുടെ അച്ഛന്‍റെ സുഹൃത്ത് കാറില്‍ പോകുമ്പോഴാണ് വീഡിയോ എടുത്തിരിക്കുന്നത്. 

215

'പട്ടിയെ ഒന്ന് കാണിക്കാമോ'യെന്നാണ് കാറിലിരിക്കുന്നയാള്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നത്.  ഉടനെ അവള്‍ അയാള്‍ക്ക് മുന്നില്‍ തന്‍റെ കടുവയെ പ്രദര്‍ശിപ്പിക്കുന്നു. 

315
415

'ഈ പട്ടി കടിക്കുമോ'യെന്നായി അയാളുടെ അടുത്ത ചോദ്യം. ഇല്ലെന്നും ചെറുതൊരെണ്ണം വേറെ വീട്ടിലുണ്ടെന്നുമാണ് അവള്‍ പറയുന്ന മറുപടി. 

515

മെക്സിക്കോയിലെ ഫെഡറൽ അറ്റോർണി ഫോർ എൻവയോൺമെന്‍റൽ പ്രൊട്ടക്ഷൻ നിയമമനുസരിച്ച് ബംഗാള്‍ കടുവ വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ്.

615
715

മെക്സിക്കോയുടെ പടിഞ്ഞാറാന്‍ സംസ്ഥാനമായ ജലാസ്കോയയിലെ ഒരു വീട്ടില്‍ നിന്ന് കുറച്ച് നാള്‍ മുമ്പ് രണ്ട് കടുവകളെ അധികൃതര്‍ പിടികൂടിയിരുന്നു

815

എന്നാല്‍ ഉടമയ്ക്ക് കടുവകളെ പാര്‍പ്പിക്കുവാനുള്ള അനുമതിയുണ്ടായിരുന്നില്ല. 

915
1015

കഴിഞ്ഞ മാസം മെക്സിക്കോ സിറ്റിയിലെ സമ്പന്നമായ പോളാൻ‌കോ ജില്ലയിൽ ഒരു സ്ത്രീ തന്‍റെ വളർത്ത് മൃഗമായ ബംഗാള്‍ കടുവ കുട്ടിയുമായി മെക്സിക്കോ നഗരമായ ആന്‍ടാരാ ഡി പോലാന്‍കോയിലെ ഷോപ്പിങ്ങ് സെന്‍ററിലൂടെ നടക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദമായിരുന്നു. 

1115

എന്നാല്‍ ഇത് ബംഗാള്‍ കടുവയല്ലെന്നും മൃഗ സംരക്ഷണ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളുമുണ്ടെങ്കില്‍ മെക്സിക്കോയിൽ വിദേശ ഇനം മൃഗങ്ങളെ വളര്‍ത്തുന്നത് നിയമപരമാണെന്നും ചൂണ്ടിക്കാട്ടി ഉടമ സമൂഹമാധ്യമങ്ങളില്‍ രംഗത്തിത്തിയിരുന്നു. 

1215

ഈ സംഭവത്തിന് തൊട്ട് പിന്നാലെയാണ് പെണ്‍കുട്ടി കടുവയുമായി പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

1315
1415
1515
click me!

Recommended Stories