അപൂര്‍വ്വ സൌഹൃദത്തിന്‍റെ കാഴ്ചകള്‍, ബാന്‍ ജിന്നും സെപ്തംബറും

First Published Nov 27, 2020, 6:46 PM IST

വന്യമൃഗങ്ങളിലെ ഇരയും വേട്ടക്കാരനും തമ്മില്‍ സൌഹൃദമുണ്ടാകുമോ? വെറും സൌഹൃദം മാത്രമല്ല ഉറ്റ ചങ്ങാതിമാരാവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ചൈനയില്‍ നിന്നുള്ള ഈ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. ഡയപ്പറിട്ട് കടുവയുടെ മുകളിലൂടെ കുട്ടിക്കരണം മറിയുന്ന കുരങ്ങന്‍. ലോകത്തിന്‍റെ മുഴുവന്‍ കയ്യടി വാങ്ങിയ അപൂര്‍വ്വ സൌഹൃദത്തിന്‍റെ ചിത്രങ്ങള്‍

മൃഗശാലയിലെ കുട്ടിക്കുറുമ്പനായ കുരങ്ങന്‍ കുഞ്ഞിന്‍റെ ബെസ്റ്റ് ഫ്രണ്ട് കടുവക്കുഞ്ഞ്. ചൈനയിലെ മൃഗശാലയിലാണ് കടുവയുടേയും കുരങ്ങിന്‍റേയും അപൂര്‍വ്വ സൌഹൃദത്തിന്‍റെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുക.
undefined
മകാക് ഇനത്തിലെ നാലുമാസം പ്രായം മാത്രമുള്ള കുരങ്ങനാണ് മൂന്നുമാസം പ്രായമുള്ള കടുവക്കുഞ്ഞുമായി ചങ്ങാത്തതിലായത്. ഹെബെയ് പ്രവിശ്യയിലെ ഹെങ്ഷുയി വന്യജീവി പാര്‍ക്കിലെ ഈ വികൃതി കുരങ്ങന്‍റെ പേര് ബാന്‍ ജിന്‍ എന്നാണ് സെപ്തംബര്‍ എന്നാണ് കടുവക്കുഞ്ഞിന്‍റെ പേര്.
undefined
undefined
ഏറെക്കുറെ ഒരേസമയത്ത് ജനിച്ച ഇവര്‍ തമ്മില്‍ മികച്ച സൌഹൃദമാണുള്ളതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കടുവക്കുഞ്ഞിന്‍റെ പുറത്ത് കയറി നടക്കലാണ് ബാന്‍ ജിന്നിന്‍റെ പ്രധാന ഹോബിയെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
undefined
മൃഗശാലയുടെ കെയര്‍ ടേക്കര്‍മാര്‍ വ്യഴാഴ്ചയെടുത്ത ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സെപ്തംബറിന്‍റെ പുറത്ത് അള്ളിപ്പിടിച്ച് ഇരുന്നും സെപ്തംബറിന്‍റെ വാലില്‍ തൂങ്ങിയും രസിക്കുന്ന ബാന്‍ ജിന്നിന്‍റെ ചിത്രങ്ങള്‍ ആരെയും ചിരിപ്പിക്കും.
undefined
സൌഹൃദം ശക്തമായതോടെ ഇവരെ ഒരു കൂട്ടിനുള്ളില് കളിക്കാന്‍ കെയര്‍ടേക്കര്‍മാര്‍ അനുവദിക്കുന്നുണ്ട്. തുടക്കത്തില്‍ സെപ്തംബറിനെ ബാന്‍ ജിന്നിന് ഭയമായിരുന്നു. എന്നാല്‍ കണ്ട് പരിചയമായതോടെ ഇരുവരും ചങ്ങാത്തത്തിലായി.
undefined
ഡയപ്പര്‍ ധരിച്ച കുരങ്ങന്‍ കുഞ്ഞ് കടുവയുടെ മുകളില്‍ കയറി നടക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധിപ്പേരാണ് പ്രതികരിച്ചിട്ടുള്ളത്. ഡിസ്നി കഥാപാത്രങ്ങളായ ടോമും ജെറിയും തമ്മിലുള്ള ബന്ധം പോലെയാണ് ഇരുവരും തമ്മിലുള്ള ചങ്ങാത്തമെന്നാണ് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ലഭിക്കുന്ന പ്രതികരണം.
undefined
click me!