പ്രണയകാലത്ത്, സ്ഥലകാലങ്ങളില്ലാതെ....; വ്യത്യസ്തമായൊരു പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്

Published : Oct 06, 2020, 10:23 AM ISTUpdated : Oct 06, 2020, 10:48 AM IST

വിവാഹ ചിത്രങ്ങളെന്നും ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കും. ആദ്യകാലങ്ങളില്‍ വിവാഹത്തിന് മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നതെങ്കില്‍ പിന്നീട് കല്യാണ നിശ്ചയങ്ങളിലേക്കും ഫോട്ടോഗ്രാഫര്‍മാര്‍ കടന്നു ചെന്നു. കാലം മാറിയപ്പോള്‍ വിവാഹത്തിയതികള്‍ ഓര്‍ത്ത് വെക്കാന്‍ സേവ് ദി ഡേറ്റുകളെത്തി. ഇപ്പോള്‍ കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ വിവാഹം പോലുള്ള ജീവിതത്തിലെ പ്രാധാന ചടങ്ങുകള്‍ പലതും താളം തെറ്റി.  പലപ്പോഴും നിശ്ചയിച്ച വിവാഹ തിയതികള്‍ പോലും മാറിമറിയുന്നു. അതിനിടെ സേവ് ദി ഡേറ്റുകള്‍ പോലും അപ്രസക്തമാകുന്നു. എങ്കിലും ജീവിതത്തിന്‍റെ അനര്‍ഘ നിമിഷങ്ങളെ സൂക്ഷിച്ച് വയ്ക്കുന്നതില്‍ മനുഷ്യനെന്നും ഔത്സുക്യം കാണിച്ചിരുന്നു. കുറഞ്ഞത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും ഇനി സേവ് ദി ഡേറ്റുകളെക്കാള്‍ നിറഞ്ഞ് നില്‍ക്കുക പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങളാകും. ഫോട്ടോഗ്രഫര്‍ ബിനു സീന്‍സ് പകര്‍ത്തിയ തിരുവല്ലക്കാരനായ ജെറിൻ ജോർജിയുടെയും കോട്ടയത്തുകാരിയും നഴ്സുമായ അഞ്ചു സാറയുടെയും പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങള്‍ കാണാം.   

PREV
113
പ്രണയകാലത്ത്, സ്ഥലകാലങ്ങളില്ലാതെ....; വ്യത്യസ്തമായൊരു പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്

ദുബായില്‍ ജോലി ചെയ്യുന്നതിനിടെയാണ് കോട്ടയത്തുകാരി അഞ്ജു സാറയുമൊത്തുള്ള ജെറിന്‍ ജോർജിയുടെ വിവാഹം ഉറപ്പിക്കുന്നത്. 

213

വിവാഹ സ്വപ്നങ്ങളില്‍ നാട്ടിലേക്ക് പറന്നെത്തിയതായിരുന്നു ജെറിന്‍. കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം നാട്ടിലെ കാര്യങ്ങള്‍ അവതാളത്തിലാക്കിയിരുന്നു. 

313
413

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതിന് തൊട്ട് പുറകെ പ്രധാനമന്ത്രി മോദി രാജ്യത്ത് ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. 

513

പിന്നെ ആശങ്കയുടെ ദിനങ്ങളായിരുന്നു. ഓരോ തവണ കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവ് വരുന്നതിനനുസരിച്ച് വിവാഹ തിയതികള്‍ മാറ്റിവച്ചു.

613

വിവാഹത്തിന് പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണത്തിലെ ആശങ്കയും അതിന്‍റെ സങ്കീര്‍ണ്ണതകളും ഒരുവശത്ത്. രോഗവ്യാപനമെന്ന ഭീതി മറുവശത്ത്.... 

713

പലപ്പോഴും വിവാഹത്തിയതികള്‍ മാറിമാറി വന്നു. ഓരോ തവണ മാറ്റിവെക്കുമ്പോഴും അടുത്ത തിയതിക്കായുള്ള കാത്തിരിപ്പ്...

813

ഒടുവില്‍ ലോക്ഡൌണില്‍ ഇളവുകള്‍ വന്നപ്പോള്‍ മഹാമാരിയുടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയും ചുരുക്കം പേരുടെ സാന്നിധ്യത്തില്‍ വിവാഹം. ആഘോഷങ്ങള്‍ കരുതലുകള്‍ക്ക് വഴിമാറിയ നാളുകള്‍. 

913

അപ്പോഴും ഇരുവരും ചേര്‍ന്നൊരു നിമിഷത്തിന്‍റെ പകര്‍ത്തിവെപ്പ് ബാക്കികിടന്നു. ഒടുവില്‍ പോസ്റ്റ് വെഡ്ഡിങ്ങ് തീരുമാനിച്ചപ്പോള്‍ വീണ്ടും കൊവിഡ് മുന്‍കരുതല്‍...

1013

അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന്. അങ്ങനെ ആദ്യമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ടിന് ബാത്ത് റൂം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

1113

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളില്‍ ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന ബിനൂ സീന്‍സാണ് ഇത്തരമൊരാശയം മുന്നോട്ട് വച്ചതെന്ന് ജെറിനും അഞ്ചുവും പറഞ്ഞു.  

1213

യാത്രകള്‍ പോലും നിയന്ത്രിക്കപ്പെട്ട് വീട്ടിനുള്ളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന കാലത്ത് പ്രണയം പങ്കിടാന്‍ സ്ഥലകാല ഭേദങ്ങളിലെന്നെതിനാലാണ് ഇത്തരമൊരു സ്ഥലം ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തതെന്ന് ബിനു പറഞ്ഞു.

1313

രാവിലെ ഏഴുന്നേറ്റ്  ഫ്രഷാക്കുന്നതിനിടെയുള്ള പുതുമോഡികളുടെ ചിത്രങ്ങളെന്ന ആശയം പങ്കുവച്ചപ്പോള്‍ ജെറിനും അഞ്ജുവിനും നൂറ് സമ്മതം. പിന്നെ നവവധുക്കളുടെ സമയം നോക്കിയൊരു ഫോട്ടോഷൂട്ട്.

click me!

Recommended Stories