Published : May 06, 2020, 11:41 AM ISTUpdated : May 06, 2020, 12:16 PM IST
മഹാമാരിയുടെ കാലത്ത് റേഷന്‍ കടവഴിയായിരുന്നു സര്‍ക്കാര്‍ പ്രാധനമായും ജനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം വിറ്റഴിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നും തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയുയര്‍ന്നു. ഇതിനിടെ കണ്ണൂരില്‍ ഹോട്ട്സ്പോട്ടായ സ്ഥലങ്ങളിലെ ഭക്ഷ്യ വിതരണം സുഗമമാക്കാന്‍ ജില്ലാ കളക്ടര്‍ അധ്യാപകരെ ചുമതലപ്പെടുത്തി. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല. ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷൻ കടകളിലും അധ്യാപകർ, ഹോം ഡെലിവറി മേൽനോട്ടം വഹിക്കണം. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളിൽ നിയമിച്ചത്. അധ്യാപകര്‍ റേഷന്‍ കടയിലെത്തിയാല്‍ എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്ന അന്വേഷണത്തിലാണ് ട്രോളന്മാര്‍ കാണാം അധ്യപകരുടെ റേഷന്‍ വില്‍പ്പന.