Published : Feb 13, 2020, 11:01 AM ISTUpdated : Feb 13, 2020, 12:14 PM IST
സ്വന്തം വെടിയുണ്ട പോലും സൂക്ഷിക്കാനറിയാത്ത സായുധ വിഭാഗമാണ് കേരളാ പൊലീസെന്ന സിഐജി റിപ്പോര്‍ട്ടിന് പുറകേ പൊലീസ് സേനയുടെ പല പണ മിടപാടുകളിലെ തട്ടിപ്പുകളും പുറത്ത്. സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വെടിയുണ്ട മുതല്‍ വാഹനം, വീട് എന്നിവയടക്കം ചെയ്യുന്ന എല്ലാ കാര്യത്തിലും കേരളാ പൊലീസ് പണം വകമാറ്റി ചെലവഴിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. സുരക്ഷാ വസ്തുക്കള്‍ വാങ്ങാന്‍ കെല്‍ട്രോണിന് കരാര്‍ കൊടുത്തതിലും അഴിമതി നടന്നതായി സിഐജി റിപ്പോര്‍ട്ട് ആരോപിക്കുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകളും 12,061 ഉണ്ടകളും കാണാനില്ലെന്നത് ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തോക്കും തിരകളും കാണാനില്ലെന്ന് മാത്രമല്ല, യഥാര്‍ത്ഥ തോക്കിനും തിരയ്ക്കും പകരമായി ഡമ്മി സാധനങ്ങള്‍ കയറ്റി വച്ചതും ഏറെ ഗുരുതരമായ കുറ്റമാണ്. അതിനിടെയാണ് ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയ വകയില്‍ പണം ചെലവഴിച്ചതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്. നമ്മടെ പൊലീസല്ലേ.. ട്രോളന്മാര് വെറുതേ വിടുമോ ? കാണാം ഉണ്ട പോയ ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ട്രോള്‍ കടപ്പാട് : Shakir Jamal, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട് : Shakir Jamal, ട്രോള്‍ റിപ്പബ്ലിക്ക്
4040
ട്രോള്‍ കടപ്പാട് : Rajesh Vtra, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Rajesh Vtra, ഔട്ട്സ്പോക്കന്‍,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam