Published : Jan 29, 2020, 10:51 AM ISTUpdated : Jan 29, 2020, 12:07 PM IST
പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങുന്നതിനെ കുറിച്ചുള്ള കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ അഭിപ്രായപ്രകടനത്തിന് പുറകേയാണ് ട്രോളന്മാര്‍. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് സിന്ദൂരം തൊടുന്നതെന്ന ഒരു അമ്മയുടെ പ്രതികരണത്തിന് പുറകേയാണ് സ്ത്രീകളുടെ സമര പങ്കാളിത്തത്തെ കുറിച്ച് കാന്തപുരം അഭിപ്രായം പറയുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നായിരുന്നു കാന്തപുരത്തിന്‍റെ അഭിപ്രായം. സ്ത്രീകളുടെ സ്വാന്ത്രത്തെ കുറിച്ചുള്ള കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പ്രസ്ഥാവനയോടുള്ള ട്രോളന്മാരുടെ പ്രതികരണം കാണാം.