'ഇത് സിംഗിൾസ് മത്സരമാണ്, ഡബിൾസ് അല്ല !' ; ഒസാക്കയെ തേടി കളിക്കളത്തിലെത്തിയ പൂമ്പാറ്റ

First Published Feb 13, 2021, 12:20 PM IST


സ്ട്രേലിയയിലെ മെല്‍ബണില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരം നടക്കുകയാണ്. ഇന്നലെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്കയും ടുണീഷ്യയുടെ ഓന്‍സ് ജബേറെയും തമ്മിലുള്ള സിംഗിള്‍സ് മത്സരത്തിനിടെ ക്ഷണിക്കാതെ ഒരതിഥി ഒസാക്കയെ തേടിയെത്തി. ഒരു ചിത്രശലഭം. സിംഗിള്‍സ് കളിക്കിടെ തന്നെ കാണാനെത്തിയ അതിഥിയെ ഒസാക്ക ഏറെ ശ്രദ്ധയോടെ യാത്രയാക്കി. അതിനിടെ മിന്നമറഞ്ഞ ഫ്ലാഷ് ലൈറ്റുകളില്‍ ഇന്നലെ ഒസാക്ക തിളങ്ങി നിന്നു. കാണാം ഓസ്ട്രേലിയന്‍ ഓപ്പണിലെ വുമണ്‍സ് സിംഗിള്‍ മത്സരത്തിനിടെയിലെ ആ കാഴ്ചകള്‍.
 

വനിതാ ടെന്നീസ് സിംഗിള്‍സിലെ പ്രധാനപ്പെട്ട പേരുകളിലൊന്നാണ് ജപ്പാന്‍റെ നവോമി ഒസാക്ക. വനിതാ സിംഗിള്‍സില്‍ മികച്ച റാങ്കിംഗ് നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരിയാണ് ഒസാക്ക. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More-ല്‍ ക്ലിക്ക് ചെയ്യുക)
undefined
ജപ്പാന്‍റെ നവോമി ഒസാക്കയും ടുണീഷ്യയുടെ ഓന്‍സ് ജബേറെയും തമ്മിലുള്ള വനിതാ സിംഗിള്‍സ് മത്സരത്തിനിടെയാണ് ഒരു ചിത്രശലഭം ഒസാക്കയുടെ കാലില്‍ വന്ന് തൊട്ടത്.
undefined
വളരെ ശ്രദ്ധാപൂര്‍വ്വം പൂമ്പാറ്റയെ കൈയിലെടുത്ത ഒസാക്ക പതുക്കെ അതിനെ കോര്‍ട്ടിന് പുറത്ത് വച്ചിരിക്കുന്ന തന്‍റെ സാധനങ്ങള്‍ക്കൊപ്പം വയ്ക്കാന്‍ ശ്രമിച്ചു.
undefined
പക്ഷേ, എന്തുകൊണ്ടോ പൂമ്പാറ്റ ഒസാക്കയെ വിട്ട് പോയില്ല. അത് അവളുടെ മുഖത്തേക്ക് പറന്നു. ഒടുവില്‍ ജീവനുള്ള മൂക്കുത്തിയായി പൂമ്പാറ്റ ഒസാക്കയുടെ മൂക്കിന്‍ തുമ്പത്തിരുന്ന് ഇരുന്ന് ചിറകടിച്ചു. ഒടുവില്‍ നവോമി ഒസാക്കയ്ക്ക് ഒരു സ്നേഹചുംബനം നല്‍കി അവന്‍ പറഞ്ഞ് പോയി.
undefined
സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങളും വീഡിയോയും ശരവേഗത്തിലാണ് കൈമാറ്റം ചെയ്യപ്പെട്ടത്. കാരണം നാളെ ലോകമെങ്ങും വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
undefined
പ്രണയത്തിന്‍റെ പ്രതീകമാണ് പൂമ്പാറ്റയെന്നും ഒസാക്കയ്ക്ക് ഈ പൂമ്പാറ്റ കൂടുതല്‍ വിജയങ്ങള്‍ സമ്മാനിക്കുമെന്നും തുടങ്ങിയ രസകരമായ കമന്‍റുകളായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍ നിറയെ.
undefined
"ഇത് സിംഗിൾസ് മത്സരമാണ്, ഡബിൾസ് അല്ല!" എന്നായിരുന്നു അപ്പോള്‍ ഗ്യാലറിയിലുയര്‍ന്ന ഒരു കമന്‍റ്. പൂമ്പാറ്റയെ യാത്രയാക്കിയതിന് പുറകെ ഒസാക്ക, ഓന്‍സ് ജബേറെയെ 6-3, 6-2 ന് തോല്‍പ്പിച്ചു.
undefined
“ഞാൻ ശരിക്കും പരിഭ്രാന്തിയിലായിരുന്നു, കാരണം അവൾ (ഓന്‍സ് ജബേറെ) ഏതെങ്കിലും പന്തിൽ ഒരു ഡ്രോപ്പ് ഷോട്ട് അടിക്കുമോ എന്ന് എനിക്കറിയില്ലായിരുന്നു,” എന്നായിരുന്നു ഒസാക്ക കളി വിലയിരുത്തിയത്. ഞായറാഴ്ച നടക്കുന്ന നാലാം റൌണ്ടിൽ ഗാർബിൻ മുഗുരുസയെ ഒസാക്ക നേരിടും.
undefined
2018 ല്‍ ഒസാക്ക യുഎസ് ഓപ്പണ്‍ ചാമ്പ്യനായിരുന്നു. 2019ല്‍ അവര്‍ ഓസ്‌ട്രേലിയൻ ഓപ്പണും നേടി. കൂടാതെ ആറ് ഡബ്ല്യുടി‌എ കിരീടങ്ങളും ഒസാക്കയുടെ പേരിലാണ്.
undefined
ഒസാക്കയുടെ അമ്മ ജപ്പാന്‍കാരിയാണ്. അച്ഛന്‍ ഹെയ്തിയനും. തന്‍റെ മൂന്നാം വയസിലാണ് ഒസാക്ക ആദ്യമായി ചെന്നീസ് റാക്കറ്റ് കൈയിലേന്തുന്നത്. അന്ന് മുതല്‍ പരിശീലനും താമസവും അമേരിക്കയില്‍ തന്നെ.
undefined
2014 ലെ യുഎസ് സ്റ്റാൻഫോർഡ് ക്ലാസിക്കിൽ ഡബ്ല്യുടിഎ ടൂറില്‍ നടന്ന തന്‍റെ അരങ്ങേറ്റ മത്സരത്തില്‍, പതിനാറാം വയസ്സില്‍, മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ സാമന്ത സ്റ്റോസൂറിനെ തോല്‍പ്പിച്ചു കൊണ്ടാണ് ഒസാക്ക ടെന്നീസ് കളി ആരംഭിക്കുന്നത്.
undefined
രണ്ട് വർഷത്തിന് ശേഷം, 2016 ൽ ജപ്പാനിൽ നടന്ന പാൻ പസഫിക് ഓപ്പണിൽ ഡബ്ല്യുടിഎ റാങ്കിംഗിൽ ആദ്യ 50 സ്ഥാനങ്ങളിൽ പ്രവേശിച്ചു. 2018 ൽ ഇന്ത്യൻ വെൽസ് ഓപ്പണിൽ തന്‍റെ ആദ്യത്തെ ഡബ്ല്യുടിഎ കിരീടം നേടിയ ഒസാക്ക 2018 ൽ വനിതാ ടെന്നീസിലെ ഉയർന്ന റാങ്കിലേക്ക് പ്രവേശിച്ചു.
undefined
2019 ല്‍ യുഎസ് ഓപ്പണിന്‍റെ ഫൈനലിൽ 23 തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യൻ സെറീന വില്യംസിനെ പരാജയപ്പെടുത്തി ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ ജാപ്പനീസ് കളിക്കാരിയായി.
undefined
2018 മുതൽ 2020 വരെ തുടർച്ചയായി മൂന്ന് വർഷത്തിനുള്ളിൽ വനിതാ ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടിയ ഒസാക്കയ്ക്ക് ഇനിയും വിജയങ്ങള്‍ സമ്മാനിക്കാനെത്തിയ ദൂതനാണ് പൂമ്പാറ്റയെന്നായിരുന്നു മിക്ക കമന്‍റുകളും.
undefined
കളിക്കിടെ ഓസ്ട്രേലിയയില്‍ രൂക്ഷമായ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
undefined
ആ വർഷം വാർഷിക വരുമാനം കൊണ്ട് എക്കാലത്തേയും ഏറ്റവും കൂടുതൽ വരുമാനം നേടിയ വനിതാ അത്‌ലറ്റ് കൂടിയാണ് അവര്‍. തന്‍റെ മത്സരങ്ങളുമായി ചേർന്ന് 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രസ്ഥാനത്തിന് പിന്തുണ പ്രകടിപ്പിച്ച ഒസാക്ക ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്. 2020 ലെ സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്‌പോർട്‌സ് പേഴ്‌സണുകളിൽ ഒരാളായി ഒസാക്ക തെരഞ്ഞെടുക്കപ്പെട്ടു. 2019 ലും 2020 ലും ടൈം മാസികയുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ വാർഷിക പട്ടികയിലും ഒസാക്ക ഇടം നേടി.
undefined
മണിക്കൂറിൽ 201 കിലോമീറ്റർ (125 മൈൽ) വേഗത കൈവരിക്കാൻ കഴിയുന്ന ശക്തമായ ആക്രമണാത്മക സെർവുകളാണ് ഒസാക്കയുടെ കൈമുതല്‍. വില്ല്യംസ് സഹോദരിമാരെ പിതാവി റിച്ചാർഡ് വില്യംസ് പഠിപ്പിച്ച രീതികള്‍ മനസിലാക്കിയാണ് താന്‍ മകളെ പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്ന് ഒസാക്കയുടെ പിതാവ് ലിയോനാര്‍ഡ് ഫ്രാന്‍കോയിസ് പിന്നീട് പറഞ്ഞിരുന്നു.
undefined
23 വയസുകാരിയായ ഒസാക്ക അമേരിക്കയിലാണ് മൂന്ന് വയസ്സുമുതല്‍ താമസം. അമേരിക്കൻ റാപ്പർ കോർഡെയാണ് ഒസാക്കയുടെ പുരുഷ സുഹൃത്ത്.
undefined
undefined
click me!