ഒളിംപിക്സിന്റെ മുഖ്യആകർഷണമാണ് ഉദ്ഘാടന ചടങ്ങ്. കൊവിഡ് കാലത്തിന്റെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ജപ്പാനും കായികലോകത്തിനായി വിസ്മയ കാഴ്ചകൾ ഒരുക്കിവച്ചിട്ടുണ്ട്. ടോക്കിയോയിൽ ദീപശിഖ തെളിയുംമുൻപ് മുൻ ഒളിംപിക്സുകളിലെ ഉദ്ഘാടന ചടങ്ങുകൾ എങ്ങനെ ആയിരുന്നുവെന്ന് നോക്കാം. ആധുനിക ഒളിംപിക്സിന് തുടക്കമാവുന്നത് 1894ലാണ്. ഉദ്ഘാടന പകിട്ടിന്റെ തുടക്കവും അവിടെനിന്നുതന്നെ. കാലവും ദേശവും പിന്നിടുംതോറും ഉദ്ഘാടന ചടങ്ങുകളുടെ മിഴിവേറാന്‍ തുടങ്ങി. ഏഷ്യ ആദ്യമായി വേദിയായ 1964ലെ ടോക്യോ ഒളിംപിക്സിലായിരുന്നു വർണക്കാഴ്ചകളുടെ തുടക്കം. 80ലെ മോസ്കോ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് പുതിയ രൂപവും ഭാവവും നൽകി. ആതിഥേയ രാജ്യങ്ങൾ പ്രൗഢി വിളിച്ചോതാൻ മത്സരിച്ചപ്പോൾ ഉദ്ഘാടന ചടങ്ങുകൾ കാഴ്ചയുടെ വിസ്മയചെപ്പ് തുറക്കുംപോലെയായി. ഏതൻസും സിഡ്നിയും ബെയ്ജിംഗും ലണ്ടനും റിയോയുമെല്ലാം കാണികളെ മറ്റൊരു ലോകത്തേക്കാണ് നയിച്ചു. അസാധാരണ കാലത്തെ കായികമാമാങ്കമാണെങ്കിലും ശാസ്ത്രസാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ ജപ്പാൻ ഇത്തവണയും ടോക്കിയോയിൽ അത്ഭുതങ്ങൾ കാത്തുവച്ചിട്ടുണ്ടാകുമെന്നതുറപ്പാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona