കേരളാ മുഖ്യമന്ത്രിയാകാന്‍ മമ്മൂട്ടി; വൺ സിനിമയുടെ പൂജാ ചിത്രങ്ങള്‍ കാണാം

Published : Oct 22, 2019, 01:41 PM IST

മെഗാസ്റ്റാർ മമ്മുട്ടി കേരള മുഖ്യമന്ത്രിയാകുന്ന വൺ മൂവിയുടെ പൂജ  ഇടപ്പള്ളി 3 ഡോട്സ് സ്റ്റുഡിയോയിൽ വച്ച് നടന്നു. ഗാനഗന്ധർവ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളുടെ സംവിധായകൻ  സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത് . മമ്മുട്ടി, സംവിധായകൻ രഞ്ജിത്ത്, ജോജു ജോർജ്ജ്, രമേശഷ് പിഷാരടി, ശങ്കർ രാമകൃഷ്ണൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, ഗായത്രി അരുൺ, ബോബൻ സാമുവൽ, കണ്ണൻ താമരക്കുളം തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളും പൂജയിൽ പങ്കെടുത്തു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകന്‍.   പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ . എഡിറ്റർ നിഷാദ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.  മമ്മൂട്ടി, ജോജു ജോർജ് ,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ,  രശ്മി ബോബൻ, വി കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോൺ, ഡോക്‌ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ  തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സംവിധായകൻ രഞ്ജിത്ത് സ്വിച്ച് ഓൻ കർമ്മവും ആദ്യ ക്ലാപ്പ് ശങ്കർ രാമകൃഷ്ണനും നിർവഹിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂജക്ക്‌ ശേഷം 3 ഡോട്ട്സ് സ്റ്റുഡിയോയിൽ ആരംഭിച്ചു. ഇച്ചായീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന വൺ, നിർമ്മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആർ ആണ്. കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോയും ശങ്കർ രാജുമാണ്.  

PREV
114
കേരളാ മുഖ്യമന്ത്രിയാകാന്‍ മമ്മൂട്ടി; വൺ സിനിമയുടെ പൂജാ ചിത്രങ്ങള്‍ കാണാം
214
314
414
514
614
714
814
914
1014
1114
1214
1314
1414
click me!

Recommended Stories