തോണിയുടെ അണിയത്ത്,ലാസ്യഭാവത്തില്‍ മനോഹരിയായി ഇനിയ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Published : Sep 08, 2022, 11:49 AM IST

മലയാളം, തമിഴ്, കന്നട ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത തെന്നിന്ത്യന്‍ നടി ഇനിയ, ഈ ഓണക്കാലത്ത്  മുണ്ടും നേരിയതും ധരിച്ച് നടത്തിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു.ശ്രുതി ശ്രാവന്ത് എന്നാണ് ഇനിയയുടെ യഥാര്‍ത്ഥ പേര്. മലയാളത്തിലും തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ച തിരുവന്തപുരം സ്വദേശിനിയായ ഇനിയ ഇതിനകം മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ടെലിവിഷന്‍ പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്ക് കടന്നുവന്നത്.ഫോട്ടോഗ്രാഫര്‍ വിഷ്ണു സന്തോഷ്.

PREV
15
തോണിയുടെ അണിയത്ത്,ലാസ്യഭാവത്തില്‍ മനോഹരിയായി ഇനിയ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

ഓർമ്മ, ശ്രീഗുരുവായൂരപ്പൻ എന്നീ പരമ്പരകള്‍ക്ക് ശേഷം ഡോ. ബിജുവിന്‍റെ സൈറ (2006), വിജയകൃഷ്ണന്‍റെ ദലമർമ്മരങ്ങൾ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ഇനിയ അഭിനയിച്ചു. 

25

2005 ല്‍ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ട ഇനിയ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ പാഠകശാലൈ എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി തമിഴ് സിനിമയിലും അഭിനയിച്ചു. 

35

പിന്നീട് യുദ്ധം സെയ്, വാകൈ സൂടാ വാ (2011) എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. വാകൈ സൂടാ വാ എന്ന ചിത്രത്തിലെ  അഭിനയത്തിനുശേഷമാണ് 'ഇനിയ' എന്ന പേര് സ്വീകരിച്ചത്.

45

'മധുരമായ', 'മനോഹരമായ' എന്നൊക്കെയാണ് 'ഇനിയ' എന്ന വാക്കിന്‍റെ അർത്ഥം.ക്യാമറ വിഷ്ണു സന്തോഷ്, സ്റ്റൈലിസ്റ്റ് അമല്‍ ജിഓപി, മേയ്ക്ക് അപ്പ് സുധാ സുധാകര്‍.

55

മേയ്ക്ക് അപ്പ്  അസിസ്റ്റന്‍റ്സ് മന്ത്രാ അരവിന്ദ്, ഫോട്ടോഗ്രഫി ടീം അഖില്‍ ബി രാജ്, റീട്ടച്ച് ബിജിത് മോഹന്‍, ലോക്കേഷന്‍ ഗോഗുലം ഗ്രാന്‍റ്, കുമരകം. 

click me!

Recommended Stories