തിരുവനന്തപുരം വെള്ളാര്‍ ആദിശക്തി ആയുര്‍വേദ വില്ലേജില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. നായയെയോ, ആനയെയോ വച്ചാണ് ഫോട്ടോഷൂട്ടെങ്കില്‍ കാര്യങ്ങള്‍ കൂറെകൂടി എളുപ്പമാണ്. കാരണം അവയ്ക്കൊക്കെ നല്ല ശിക്ഷണം ലഭിക്കുന്നുണ്ട്. മാത്രമല്ല, നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനനുസരിച്ച് പ്രതികരിക്കാനും അവയ്ക്ക് കഴിയും. എന്നാല്‍ ഒരു പെരുമ്പാമ്പ് അങ്ങനെയല്ല. അതിനോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത് എന്ത് ചെയ്യുന്നുവോ അതിനനുസരിച്ച് നമ്മളും പ്രതികരിക്കുക മാത്രമാണ് സാധ്യമായിട്ടുള്ളതെന്നും ഗിരീഷ് അമ്പാടി പറയുന്നു.