സമീപകാലത്ത് സോഷ്യലിടത്ത് വ്യാപകമായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് രേണു സുധി. അഭിനയത്തിന്‍റെയും മോഡലിങ്ങിന്‍റേയും പേരില്‍ ബോഡി ഷെയ്മിംഗ് അടക്കമുള്ളവ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ഇവര്‍ കാര്യമാക്കാറില്ല.
ആദ്യമൊക്കെ നെഗറ്റീവ്, വിമർശന കമന്റുകളിൽ വിഷമിച്ചിരുന്ന രേണു സുധി ഇപ്പോൾ തിരികെ മറുപടിയും പറയാറുണ്ട്. ഈ മറുപടിയും വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. സുധിയുടെ മരണ ശേഷം, ജീവിതത്തിലടക്കം വന്ന പ്രശ്നങ്ങളെ സധൈര്യം നേരിട്ട് മുന്നോട്ട് പോകുകയാണ് രേണു.
29
നിലവിൽ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് രേണു സുധി. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്നൊരു റാമ്പ് വാക്ക് വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.
39
കസവ് മുണ്ടുടുത്ത്, ബ്രാലെറ്റ് ബ്ലൗസ് ധരിച്ച് മലയാളിത്തനിമയിലാണ് രേണു റാമ്പിൽ ചുവടുവച്ചത്.
വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ട്രഡീഷനൽ ആഭരണങ്ങളും രേണു ധരിച്ചിട്ടുണ്ട്. ചുവപ്പ് കുപ്പിവളകളാണ് അണിഞ്ഞിരിക്കുന്നത്.
59
ഹെവി മേക്കപ്പിനൊപ്പം വേവി ഹെയർ സ്റ്റൈലാണ് രേണുവിന്റെ ഔട്ട് ലുക്ക്.
69
ഫോട്ടോകൾ പുറത്തുവന്നിതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരെത്തി. ഇതിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്.
79
'ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ. നിന്ദിച്ചവര്‍ വന്ദിക്കുന്ന കാലം വിദൂരമല്ല. എല്ലാത്തിനും ഒരു മറുപടി ആയിട്ട് ഉയര്‍ത്തട്ടെ ദൈവം', എന്നാണ് ഒരാളുടെ കമന്‍റ്.
89
'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുധിയുടെ ആത്മാവ് രേണുവിനൊപ്പം ഉണ്ട്. അതുകൊണ്ട് അവളെ തളര്‍ത്താന്‍ നോക്കിയാല്‍ അവള്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും, പവര്‍ ഫുള്‍ ലേഡി', എന്നാണ് മറ്റൊരാളുടെ കമന്‍റ്.
99
ഇതിനിടയില്‍ തന്നെ പരിഹസിച്ചും ബോഡി ഷെയ്മിംഗ് നടത്തിയുമുള്ള കമന്‍റുകളും ധാരാളം ആണ്. അവയ്ക്ക് രേണുവിനെ ഇഷ്ടമുള്ളവര്‍ മറുപടി നല്‍കിയിട്ടുമുണ്ട്.