Published : Jul 04, 2019, 09:18 AM ISTUpdated : Jul 04, 2019, 09:32 AM IST
വനിതാ ലോകകപ്പിൽ സ്വീഡനെ വീഴ്ത്തി നെതർലൻഡ്സ് ഫൈനലിൽ. രണ്ടാം സെമിയിൽ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് നെതർലൻഡ്സ് ഫൈനലിൽ കടന്നത്. അധികസമയത്താണ് നെതർലൻഡ്ഡിന്‍റെ വിജയ ഗോൾ പിറന്നത്. അധിക സമയത്തേക്ക് നീണ്ട കളിയിൽ 99-ാം മിനുട്ടിൽ ജാക്കി ഗ്രോനൻ ആണ് നെതര്‍ലന്‍ഡ്സിന് വേണ്ടി വിജയഗോൾ നേടിയത്. ഏഴാം തിയതിയാണ് വനിതാ ലോകകപ്പ് ഫൈനല്‍. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തിയ അമേരിക്കയാണ് ഫൈനലില്‍ നെതർലൻഡ്സിന്‍റെ എതിരാളി. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്ക തോല്‍പ്പിച്ചത്. മൂന്ന് തവണ വനിതാ ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമാണ് അമേരിക്ക.