500 പേരും രണ്ട് പൊലീസുകാരും, കുരുമുളക് സ്പ്രേ കൊണ്ട് അക്രമം തടയും, തടവിലിടാന്‍ ഒരു കുഞ്ഞ് ജയിലും; ഇവിടിങ്ങനാണ്

First Published May 12, 2020, 5:29 PM IST

ഫ്രാന്‍സിലെ നോര്‍മണ്ടി മേഖലയിലുള്ള ഇംഗ്ലീഷ് ചാനലിലെ ദ്വീപുകളുടെ ഭാഗമായ സാര്‍ക് ദ്വീപിലാണ് കഷ്ടിച്ച് 500 പേര്‍ മാത്രമുള്ള ദ്വീപിലും തടവറയുമായി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ജയിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. 

ആറുകിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള ദ്വീപില്‍ ഒരു തടവറയുടെ ആവശ്യമുണ്ടോ? അഞ്ഞൂറോളം പേര്‍ മാത്രമുള്ള ദ്വീപില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധിപ്പേരെ ശിക്ഷകള്‍ക്ക് ഈ തടവറ സാക്ഷിയായിട്ടുണ്ട്.
undefined
ഫ്രാന്‍സിലെ നോര്‍മണ്ടി മേഖലയിലുള്ള ഇംഗ്ലീഷ് ചാനലിലെ ദ്വീപുകളുടെ ഭാഗമായ സാര്‍ക് ദ്വീപിലാണ് കഷ്ടിച്ച് 500 പേര്‍ മാത്രമുള്ള ദ്വീപിലും തടവറയുമായി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ജയിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്.
undefined
പല പ്രത്യേകതകളുള്ള ദ്വീപാണ് സാര്‍ക്. നിരത്തില്‍ കാറുകള്‍ക്ക് നിയന്ത്രണമുള്ള ലോകത്തിലെ തന്നെ അവശേഷിക്കുന്ന ദ്വീപാണ് സാര്‍ക്. എന്നാല്‍ ട്രാക്ടറുകളിലും കുതിര വണ്ടികളിലും സൈക്കിളുകളിലും ഇവിടെ ആര്‍ക്കും യഥേഷ്ടം സഞ്ചരിക്കാം. ഗ്രേറ്റര്‍ സാര്‍ക്, ലിറ്റില്‍ സാര്‍ക് എന്നീ രണ്ട് ഭാഗമാണ് ഈ ദ്വീപിനുള്ളത്. ഇവയെ ബന്ധിപ്പിക്കുന്ന ഒരു പ്രദേശവും അടങ്ങിയതാണ് ഈ ദ്വീപ്.
undefined
1066ല്‍ നടന്ന അധിനിവേശത്തിലാണ് സാര്‍ക് ഇംഗ്ലണ്ടിന്‍റെ ഭാഗമാകുന്നത്. യൂറോപ്പിലെ ആദ്യ ഡാര്‍ക് സ്കൈ കമ്മ്യൂണിറ്റിയില്‍ ഭാഗമാകുന്ന ദ്വീപ് കൂടിയാണ് ഇവിടം.
undefined
വാന നിരീക്ഷണത്തിന് ഉചിതമായ ഇടമാണ് ഇവിടം. രാത്രി കാലങ്ങളില്‍ കൃത്രിമമായ പ്രകാശത്തിന്‍റെ മലിനീകരണമില്ലാത്തതാണ് വാനനിരീക്ഷകര്‍ക്ക് ഇവിടം ഇഷ്ടമാകുന്നതിന് കാരണം.
undefined
ചാനല്‍ ദ്വീപുകളിലൊന്നായി ഗേണ്‍സിയില്‍ നിന്ന് ഫെറി മാര്‍ഗം മാത്രമാണ് സാര്‍ക് ദ്വീപിലെത്താന്‍ സാധിക്കുക.
undefined
1856ലാണ് സാര്‍ക് ദ്വീപില്‍ ജയില്‍ നിര്‍മ്മിക്കുന്നത്. ജനാലകൾ ഒന്നുമില്ലാതെ കരിങ്കല്ലിൽ കെട്ടിയ രണ്ടു സെല്ലുകൾ മാത്രം അടങ്ങിയ കെട്ടിടമാണ് സാര്‍ക് ദ്വീപിലെ ജയില്‍. രണ്ടു സെലുകളെയും ബന്ധിപ്പിച്ച് ഒരു ഇടനാഴിയും ഇതിലുണ്ട്. രണ്ടു ദിവസത്തേയ്ക്കാണ് കുറ്റവാളികളെ ഇതിൽ അടയ്ക്കുന്നത്.
undefined
അതിൽ കൂടുതൽ ശിക്ഷ ഉള്ളവരെ മറ്റ് ചാനല്‍ ദ്വീപുകളിലെ ജയിലേയ്ക്ക് മാറ്റുകയാണ് ഇവിടുത്തെ രീതി. യജമാനത്തിയുടെ തൂവാല മോഷ്ടിച്ച പെണ്‍കുട്ടിയാണ് ഈ ജയിലില്‍ ആദ്യമായി ശിക്ഷ അനുഭവിച്ചിട്ടുള്ളത്. 1990ലാണ് ദ്വീപിലെ ഗുരുതര കുറ്റകൃത്യങ്ങളിലൊന്ന് നടക്കുന്നത്.
undefined
ഫ്രാന്‍സില്‍ നിന്നും ഓട്ടോമാറ്റിക് ആയിട്ടുള്ള ആയുധവുമായി എത്തിയ നൂക്ലിയര്‍ ഫിസിസ്റ്റ് ദ്വീപ് തന്‍റേതാണെന്ന അവകാശമുയര്‍ത്തിയതാണ് അത്. തദ്ദേശീയനായ പൊലീസ് കോണ്‍സ്റ്റബിള്‍ ഇയാളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
undefined
തടി കൊണ്ടുള്ള ചെറിയ കട്ടിലും കനം കുറഞ്ഞ മെത്തയും ഈ സെല്ലിനുള്ളിൽ നൽകിയിട്ടുണ്ട്.
undefined
ദ്വീപിലെ ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടാന്‍ രണ്ട് പൊലീസുകാര്‍ മാത്രമാണ് ദ്വീപിലുള്ളത്, കോൺസ്റ്റബിളും അസിസ്റ്റന്റ് കോൺസ്റ്റബിളും.
undefined
കുരുമുളക് സ്പേയാണ് ഈ പൊലീസുകാരുടെ പ്രധാന ആയുധം.
undefined
ലഹരി പദാർഥങ്ങളുടെ കള്ളക്കടത്തും അമിത മദ്യപാനവും അടിപിടിയും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമാണ് ദ്വീപിലെ കേസുകളിൽ കൂടുതലും.
undefined
വാഹനങ്ങളിലാത്ത നാട്ടില്‍ ഡ്രൈവിംഗ് പിഴവെന്ന് ചിന്തിക്കാന്‍ വരെട്ടെ. കുതിരയ്ക്കും കുതിര വണ്ടിക്കും പുറമേ തദ്ദേശീയര്‍ക്ക് ട്രാക്ടറും ഇവിടെ ഓടിക്കാം.
undefined
അംഗപരിമിതർക്കും പ്രായമായവർക്കും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗികൾ ഓടിക്കാനും അനുമതിയുണ്ട്.
undefined
click me!