സഫാരി ജീപ്പോടിക്കുന്ന സിംഹം; അമ്പരപ്പിച്ച് ഒരു ഫോട്ടോ

Published : Nov 02, 2020, 10:34 AM IST

ഒറ്റ നോട്ടത്തില്‍ സഫാരി പാര്‍ക്കിലെ ജീപ്പ് ഓടിക്കുന്നത് വനരാജനാണെന്ന് തോന്നും. ഇനി സംശയം മൂത്ത് ഒന്നൂടി നോക്കിയാലോ ? അതെ ആ ജീപ്പ് ഓടിക്കുന്നത് സിംഹം തന്നെ സംശയമില്ല. നിമിഷങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായ ചിത്രമാണിത്. തെറ്റിദ്ധരിക്കേണ്ട ഫോട്ടോഷോപ്പല്ല. സ്വിറ്റ്സര്‍ലന്‍റിലെ സിക്കി സഫാരി പാര്‍ക്കില്‍ നിന്ന് ഫോട്ടോഗ്രാഫർ ഇമ്മാനുവൽ കെല്ലർ പകര്‍ത്തിയ ചിത്രം തന്നെയാണ് അത്. 

PREV
17
സഫാരി ജീപ്പോടിക്കുന്ന സിംഹം; അമ്പരപ്പിച്ച് ഒരു ഫോട്ടോ

ലോക്ഡൌണ്‍ ഇളവുകള്‍ വന്നിട്ടും സിക്കി സഫാരി പാര്‍ക്കിലും കാര്യമായ സന്ദര്‍ശകരില്ല. അതിനിടെ തന്‍റെ ഇണയായ ടിംബയേ തപ്പി ഇറങ്ങിയതാണ് സുംബ എന്ന സിംഹരാജന്‍.

27

നടത്തത്തിനിടെ ആരോ വന്നിറങ്ങിയ സഫാരി ജീപ്പ് വഴിയില്‍ കിടക്കുന്നു. സുംബ ഒന്നും നോക്കിയില്ല. പുറകിലേ ഡോര്‍ വഴി അകത്ത് കയറി.

37

ജീപ്പിനുള്ളില്‍ നിന്ന് നോക്കിയപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ഇമ്മാനുവൽ കെല്ലർ തന്നെ ശ്രദ്ധിക്കുന്നത് സുംബ കണ്ടത്. 

47

ഇമ്മാനുവൽ കെല്ലർ സുംബയുടെ ഒരു ചിത്രം എടുത്തു. ഒറ്റ നോട്ടത്തില്‍ ജീപ്പിന്‍റെ ഡ്രൈവിങ്ങ് സിറ്റില്‍ സുംബ ഇരിക്കുകയാണെന്നേ തോന്നൂ. 

57

എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ജീപ്പിന്‍റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്ന സിംഹരാജനെ കാണാം. ഒറ്റ നോട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രം ഏതായാലും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. 

67

ചിത്രം പകര്‍ത്തിയ നിമിഷത്തെ കുറിച്ച് ഫോട്ടോഗ്രാഫർ ഇമ്മാനുവൽ കെല്ലർ പറയുന്നതിങ്ങനെ ‘എന്നെ സംബന്ധിച്ചിടത്തോളം ഭാര്യ ടിംബയെ ആകർഷിക്കാൻ സുംബ തന്‍റെ ഓഫ് റോഡ് കാറിൽ സഞ്ചരിക്കുന്നതായി തോന്നുന്നു.’
 
77
click me!

Recommended Stories