ആഴക്കടലിലെ സൈനിക മ്യൂസിയം; നീന്താം ടാങ്കുകള്‍ക്കൊപ്പം

First Published Jul 28, 2019, 12:44 PM IST

അക്വാബാ(ജോര്‍ദ്ദാന്‍): മിലിട്ടറി ടാങ്കുകളും കോംപാക്ട് ഹെലികോപറ്ററും വിമാനങ്ങളെ വെടിവച്ചിടുന്ന ആന്‍റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍ക്കുമൊപ്പം കടലില്‍ നീന്തിനടക്കാന്‍ ആഗ്രഹമുണ്ടോ? അതിസാഹസികരെ ലക്ഷ്യമാക്കി കടലിനടിയില്‍ സൈനിക മ്യൂസിയം തുടങ്ങിയിരിക്കുകയാണ് ജോര്‍ദ്ദാന്‍. ചെങ്കടലിലാണ് മ്യൂസിയം ഒരുങ്ങിയിരിക്കുന്നത്. പല കാലഘട്ടങ്ങളിലായി ജോര്‍ദ്ദാന്‍ സൈന്യം ഉപയോഗിച്ചതിന് ശേഷം ഡീ കമ്മീഷന്‍ ചെയ്ത് ആയുധങ്ങളുമായാണ് കടലിനടിയിലെ ഈ മ്യൂസിയമുള്ളത്. മീനുകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നതിനൊപ്പം കടലിനടിയില്‍ പ്രത്യേക രീതിയില്‍ സജീകരിച്ചിട്ടുള്ള ഈ ആയുധങ്ങളെ സഞ്ചാരികള്‍ക്ക് തൊട്ടും തലോടിയും അകത്ത് കയറിയുമെല്ലാം ആസ്വദിക്കാം. 

പല കാലഘട്ടങ്ങളിലായി ജോര്‍ദ്ദാന്‍ സൈന്യം ഉപയോഗിച്ചതിന് ശേഷം ഡീ കമ്മീഷന്‍ ചെയ്ത് ആയുധങ്ങളുമായാണ് കടലിനടിയിലെ ഈ മ്യൂസിയമുള്ളത്.
undefined
സൈനിക മ്യൂസിയമൊരുക്കുന്ന തൊഴിലാളികള്‍
undefined
സേനാ ഹെലികോപ്റ്റര്‍ മ്യൂസിയത്തിലേക്കെത്തിയപ്പോള്‍
undefined
ഇനിയുള്ള സേവനം കടലില്‍
undefined
മീനുകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നതിനൊപ്പം കടലിനടിയില്‍ പ്രത്യേക രീതിയില്‍ സജീകരിച്ചിട്ടുള്ള ഈ ആയുധങ്ങളെ സഞ്ചാരികള്‍ക്ക് തൊട്ടും തലോടിയും അകത്ത് കയറിയുമെല്ലാം ആസ്വദിക്കാം.
undefined
ചെങ്കടലില്‍ അക്വാബ മേഖലയിലാണ് മ്യൂസിയമുള്ളത്. കായിക വിനോദത്തിനും ശാസ്ത്രമേഖലയിലെ കൗതുകങ്ങളും ഉള്‍പ്പെടുത്തിയാണ് മ്യൂസിയം സജ്ജമായിരിക്കുന്നത്.
undefined
പത്തൊമ്പതിലധികം യുദ്ധോപകരണങ്ങളാണ് മ്യൂസിയത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. സമുദ്രോപരിതലത്തില്‍ നിന്ന്28 മീറ്റര്‍ താഴ്ചയിലാണ് മ്യൂസിയമുള്ളത്.
undefined
ടാങ്കുകളും ആംബുലന്‍സും സൈനിക ഹെലികോപ്റ്ററും, ക്രേനുകളുമെല്ലാം കടലിനടിയില്‍ സജീകരിച്ചിട്ടുണ്ട്.
undefined
കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. തീരത്തിനോട് ചേര്‍ന്നുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്ന രീതിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായാണ് മ്യൂസിയെ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ജോര്‍ദ്ദാന്‍ വ്യക്തമാക്കുന്നത്.
undefined
സ്കൂബാ ഡൈവിങ്ങും മറ്റ് ജല വിനോദങ്ങളുമായി വന്‍രീതിയില്‍ ശോഷണം സംഭവിക്കുന്ന പവിഴപ്പുറ്റുകളഇല്‍ നിന്ന് സഞ്ചാരികളുടെ ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് മ്യൂസിയത്തിന്‍റെ നിര്‍മ്മാണമെന്നാണ് അധികൃതര്‍ പറയുന്നത്.
undefined
ചെങ്കടലിലെ പവിഴപ്പുറ്റുകള്‍ക്ക് പല രീതിയിലുള്ള മനുഷ്യന്‍റെ കടന്നുകയറ്റം വന്‍ ഭീഷണിയായിരുന്നു.
undefined
നിരവധി സാഹസികപ്രിയരായ സഞ്ചാരികളാണ് കടലിനടിയിലെ ഈ മ്യൂസിയം തേടിയെത്തുന്നത്.
undefined
ജോര്‍ദ്ദാനിലെ സൈനിക മ്യൂസിയത്തിലെ കാഴ്ചകള്‍
undefined
click me!