ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ചിലതിന് തലയില്ല, ഗ്യാങ് വാര്‍ കഴിഞ്ഞ ജയിലിലെ ഭീകരദൃശ്യങ്ങള്‍

First Published Sep 30, 2021, 1:34 PM IST

മുറ്റത്തും സെല്ലുകളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. ജയിലിനു പുറത്തെ കുടിവെള്ള പൈപ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍. വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ ചുമരുകള്‍. വീണുകിടക്കുന്ന ആയുധങ്ങള്‍. പരിക്കേറ്റിട്ടും ആശുപത്രിയില്‍ പോവാനാവാതെ ചോരയില്‍ കുളിച്ചുകിടക്കുന്നവര്‍. അതിഭീകരമായ കാഴ്ചകളായിരുന്നു ഇക്വഡോര്‍ ജയിലില്‍. ഇരുവിഭാഗം തടവുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ജയില്‍ യുദ്ധഭൂമിയായി മാറിയത്. 

തോക്കുകളും ബോംബുകളും കഠാരകളുമായി മയക്കുമരുന്നു സംഘങ്ങള്‍ ജയിലില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 116 തടവുകാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ തലയറുത്ത നിലയിലായിരുന്നു. ജയിലിലെ പൈപ്പുകള്‍ക്കുള്ളില്‍ പോലും മൃതദേഹങ്ങള്‍ കണ്ടെത്തി. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇക്വഡോറിലെ തടവറകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് തീരദേശ പട്ടണമായ ഗയാഖിലിലെ ലിറ്റോറല്‍ പെനിറ്റെന്റ്റിയറി ജയിലില്‍ വന്‍ കലാപം നടന്നത്. ഇവിടെ അടച്ചിട്ടിരിക്കുന്ന രണ്ട് മയക്കുമരുന്ന് ഗ്യാങ്ങുകള്‍ ഏറ്റുമുട്ടുകയായിരുന്നു.  

ഇവിടെ അടച്ചിട്ടിരിക്കുന്ന രണ്ട് മയക്കുമരുന്ന് ഗ്യാങ്ങുകള്‍ ഏറ്റുമുട്ടുകയായിരുന്നു.  കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തു സംഘങ്ങളായ ലോ ലോബാസ്, ലോ കോണറാസ് എന്നിവയിലെ അംഗങ്ങള്‍ തമ്മിലാണ് ജയിലില്‍ പരസ്പരം ഏറ്റുമുട്ടിയത്. 

ജയിലിനുള്ളിലേക്ക് കടത്തിയ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു.

മെക്‌സിക്കന്‍ മയക്കു മരുന്നു മാഫിയയില്‍ പെട്ട നിരവധി പേരെ ഈയടുത്ത കാലത്തായി ഇക്വഡോര്‍ പൊലീസ് പിടികൂടി ജയിലിലടച്ചിരുന്നു. ഇവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 

അതിനിടെ, ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലര്‍മോ ലാസോ രാജ്യത്തെ ജയിലുകളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.. ഇതുപ്രകാരം, ഇനി ജയിലുകളില്‍ ഏതു സമയത്തും സൈന്യത്തിനും പൊലീസിനും തെരച്ചില്‍ നടത്താനാവും. 

അതോടൊപ്പം, സായുധ സൈന്യത്തെ ജയിലുകള്‍ക്കുള്ളില്‍ താമസിപ്പിക്കാനുമാവും. രണ്ട് മാസം മുമ്പും ഇവിടെ ജയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

ജുലൈ 22-നും ഇക്വഡോറിലെ ജയിലുകളില്‍ ചോരപ്പുഴ ഒഴുകിയതിനെ തുടര്‍ന്നായിരുന്നു അത്. അന്ന് മൂന്ന് ജയിലുകളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നത്് വീഴ്ചയാണെന്ന് നീതിന്യായ വകുപ്പ്  മന്ത്രി ലെദി സുനിഗ പറഞ്ഞു. 

മയക്കുമരുന്ന് സംഘങ്ങള്‍ പ്രബലമായ ഇക്വഡോറില്‍ ജയില്‍ സംഘര്‍ഷങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ആയുധങ്ങള്‍ അകത്തേക്ക് എത്തിക്കുന്ന സംഘങ്ങള്‍ ജയിലിനകത്തുവെച്ച് ശത്രുക്കളെ വകവരുത്തുന്നതും പതിവാണ്. 

ജയിലില്‍ ചില സംഘങ്ങള്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായും ഇവിടെ വമ്പന്‍ ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്. പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്നതായു ആരോപണമുണ്ട്. 


സംഭവമറിഞ്ഞ് തടവുകാരുടെ ബന്ധുക്കള്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ അതിക്രൂരമായാണ് ജയിലിനുള്ളില്‍ കൈകാര്യം ചെയ്യപ്പെട്ടത് എന്ന് അവര്‍ ആരോപിച്ചു.

മൃതദേഹങ്ങളില്‍ പലതും വികൃതമാക്കപ്പെട്ടിരുന്നു. മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറ്റ് തടവുകാരും കൊല്ലപ്പെട്ടതായാണ് അറിയുന്നത്. 

click me!