വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കാതെ ചിമ്പാൻസികൾക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിക്കാൻ ജീവനക്കാർ ഡ്രോൺ ഉപയോഗിക്കുകയായിരുന്നു.
ഏകദേശം 13,000 രൂപ വിലമതിക്കുന്ന Cult ബ്രാൻഡിന്റെ ബാക്ക് മസാജറാണ് ഇതിലെ പ്രധാന ആകർഷണം. 'ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്ത് ആളുകൾ തളരുന്നു, അതിനാൽ ഈ ബാക്ക് മസാജർ അവർക്ക് തീർച്ചയായും ഉപകാരപ്പെടും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴുത്തുവേദനയും ഉറക്കപ്രശ്നങ്ങളും അകറ്റാൻ ജപ്പാനിൽനിന്ന് 40,000 രൂപ വിലയുള്ള കസ്റ്റമൈസ്ഡ് തലയണ വാങ്ങിയ ഇന്ത്യൻ യുവതിയുടെ അനുഭവം വൈറലാകുന്നു. ശരീരത്തിന്റെ പ്രത്യേകതകളും ഉറങ്ങുന്ന രീതിയും പരിശോധിച്ചാണ് ഈ തലയണ നിർമിക്കുന്നത്.
ഇന്തോനേഷ്യയിലെ ഗുഹയിൽ നിന്ന് കണ്ടെത്തിയ ഫോസിൽ വഴി കോഴികളുമായി ബന്ധമുള്ള ഭീമാകാരമായ ചരിത്രാതീത പക്ഷിയെ ഗവേഷകർ തിരിച്ചറിഞ്ഞു. ഏകദേശം 3.9 കിലോ ഭാരമുള്ള ഈ പക്ഷി, മെഗാപോഡിയസ് റോക്കുസി എന്ന പേരിൽ അറിയപ്പെടുന്നു. ഈ പക്ഷി നിലവിൽ ഉള്ള മറ്റ് മെഗാപോഡുകളേക്കാൾ വലിപ്പമുള്ളതാണ്.
സ്വന്തം സംസ്കാരത്തിന് നിരക്കാത്ത നിർദ്ദേശങ്ങൾ പാലിക്കാൻ തനിക്ക് ബാധ്യതയില്ലെന്നായിരുന്നു ഷെഫിന്റെ നിലപാട്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് തവണ ഇയാള് പിസ്സയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചിരുന്നത്രെ.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കൻ തപാൽ വകുപ്പ് പുതിയ ഫോറെവർ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യൻ കലാകാരിയായ സംഗീത ഭുടാഡ ഒരുക്കിയ മനോഹരമായ രംഗോലി ചിത്രമാണ് ഈ സ്റ്റാമ്പിന്റെ പ്രധാന ആകർഷണം. 2016-ന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്ക ദീപാവലിയെ ആദരിച്ച് സ്റ്റാമ്പ് ഇറക്കുന്നത്.
62-കാരിയായ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ഫ്രീസറിൽ സൂക്ഷിച്ച കേസിൽ 65-കാരനായ ബ്രിട്ടീഷ് പൗരന്റെ വിചാരണ ആരംഭിച്ചു. കൊലപാതകത്തിന് ശേഷം യുവതിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്ത പ്രതി, അവർ ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യാജ സന്ദേശങ്ങളും അയച്ചിരുന്നു.
ഓസ്ട്രേലിയയിൽ വെച്ച് തൻ്റെ ബാഗ് മോഷ്ടിച്ചയാളെ കാറിൽ പിന്തുടർന്ന് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ സിംഗപ്പൂർ സ്വദേശിക്ക് തടവ് ശിക്ഷ. ആപ്പിൾ എയർടാഗിൻ്റെ സഹായത്തോടെയാണ് മോഷ്ടാവിനെ കണ്ടെത്തിയത്. അബദ്ധത്തിൽ സംഭവിച്ച കൊലപാതകമായതിനാൽ 5 വർഷവും 9 മാസവുമാണ് കോടതി ശിക്ഷ വിധിച്ചത്.
കിം ലിമിന്റെ ഉടമസ്ഥതയിലുള്ള സൗന്ദര്യ - ആരോഗ്യ സംരക്ഷണ സ്ഥാപനമായ കെഎൽ ഹെൽത്തിലെ ജിവനക്കാരിയായിരുന്നു ടെ ജിങ് വെൻ. പിന്നീട് ഇവർ പടിപടിയായി ഉയർന്ന് റീജിയണൽ കോർഡിനേറ്റർ എന്നീ പദവിയിലെത്തി. ഇതോടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയായി. ഈ വിശ്വാസം മുതലെടുത്താണ് ഇവർ മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്.
യുകെയിൽ ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത 'ലങ്കർ എയ്ഡ്' സ്ഥാപകർക്ക് കോവൻട്രി സിറ്റി കൗൺസിലിന്റെ പുരസ്കാരം. സിഖ് വംശജനായ ഇന്ദർജിത് ജുഗ്ഡിക്കും മകൾ അവ്താർ കൗറിനുമാണ് ഈ അംഗീകാരം ലഭിച്ചത്. വിശപ്പും സാമ്പത്തിക പ്രയാസങ്ങളും നേരിടുന്നവരെ സഹായിക്കുന്നതിനാണ് ഇവർ ഈ സംരംഭം നടത്തുന്നത്.
See Web Special Magazine Features