ഗ്ലാമര്‍ കൊണ്ട് വശീകരിക്കും,  യന്ത്രത്തോക്ക് കൊണ്ട് കഥകഴിക്കും; മെക്‌സിക്കോയിലെ പെണ്‍ വാടകക്കൊലയാളികള്‍

First Published Aug 25, 2020, 5:10 PM IST

'സികാരിയാസ്' അഥവാ കൊലയാളിപ്പെണ്ണുങ്ങള്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധരായ ഈ വാടകക്കൊലയാളികളുടെ ജീവിതം സിനിമയെ തോല്‍പ്പിക്കുന്നതാണ്. 
 

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു മാഫിയ മക്‌സിക്കോയിലാണ്. ഒരു ദശാബ്ദത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മയക്കുമരുന്നു സംഘങ്ങള്‍ക്കിടയിലെ പുതിയ മുഖമാണ് പെണ്‍ വാടകക്കൊലയാളികള്‍.
undefined
'സികാരിയാസ്' അഥവാ കൊലയാളിപ്പെണ്ണുങ്ങള്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധരായ ഈ വാടകക്കൊലയാളികളുടെ ജീവിതം സിനിമയെ തോല്‍പ്പിക്കുന്നതാണ്.
undefined
തോളിലൂടെ ഇറങ്ങിക്കിടക്കുന്ന ചെമ്പന്‍ മുടി. നേര്‍ത്ത പുരികങ്ങള്‍, നിഷ്‌കളങ്കമായ മുഖം. ജുവാന ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ മെക്‌സിക്കന്‍ യുവതി. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാല്‍ അവളുടെ കയ്യില്‍ പിടിച്ചിരിക്കുന്നത് ഒരു യന്ത്രത്തോക്കാണ് എന്നറിയാം.
undefined
അടുത്തിടെയാണ് ജുവാന മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ ഒന്നില്‍ അഞ്ചുപേരുടെ തല അരിഞ്ഞിട്ടത്.
undefined
അവരുടെ ചോര കുടിച്ചിറക്കിയ ജുവാന അവരില്‍ ഒരാളുടെ കബന്ധവുമായി ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടത്രെ.
undefined
'ലെ പെക്കെ' അഥവാ 'ഇത്തിരിപ്പെണ്ണ്' എന്നാണ് ലഹരിമാഫിയാ സര്‍ക്യൂട്ടില്‍ ജുവാന അറിയപ്പെടുന്നത്. സൗന്ദര്യമാണ് ഇവരുടെ വലിയ ആയുധം.
undefined
ഇരകളെ പബ്ബുകളിലും, ഷോപ്പിംഗ് മോളുകളിലും വെച്ച് ആകര്‍ഷിക്കും. ഈ സുന്ദരികളുമായി ബന്ധപ്പെടാന്‍ ധൃതിപ്പെട്ടെത്തുന്ന മല്ലന്മാര്‍ക്ക് തങ്ങള്‍ വിളിച്ചുവരുത്തുന്നത് സ്വന്തം മരണത്തെത്തന്നെയാണെന്ന തിരിച്ചറിവ് തെല്ലുമുണ്ടാകാറില്ല.
undefined
കോള്‍ ഗേളായി ജോലിചെയ്തിരുന്ന ജുവാനയെ ലോസ് സീറ്റാസ് ഗ്യാങ്ങാണ് കൊലയാളിയായി റിക്രൂട്ട് ചെയ്യുന്നത്.
undefined
2016 -ല്‍ അറസ്റ്റു ചെയ്യപ്പെട്ട ജുവാന ജയില്‍ ബ്ലോഗിലൂടെ തന്റെ രക്തദാഹത്തെപ്പറ്റിയും ശവരതിയെപ്പറ്റിയും ഒക്കെ വാചാലയായതോടെയാണ് അവര്‍ ഫീല്‍ഡില്‍ കുപ്രസിദ്ധയായി മാറിയത്.
undefined
'ചെറുപ്പം മുതല്‍ക്കേ ഞാനൊരു തെറിച്ച പെണ്ണായിരുന്നു. ആദ്യം മദ്യത്തിനും, പിന്നെ മയക്കുമരുന്നിനും അടിമയായി. അതിലൂടെ വേശ്യാവൃത്തിയിലേക്കും കടന്നുവരേണ്ടി വന്നു..'ബ്ലോഗില്‍ അവര്‍ കുറിച്ചു.
undefined
പതിനഞ്ചാമത്തെ വയസ്സില്‍ ഗര്‍ഭിണിയായ ജുവാന കുഞ്ഞിനെ പോറ്റാന്‍ വേണ്ടിയാണ് ആദ്യമായി കോള്‍ ഗേളാകുന്നത്.
undefined
ആദ്യമൊക്കെ ചോരകണ്ടാല്‍ മോഹാലസ്യപ്പെട്ടിരുന്ന ജുവാനയ്ക്ക് ഒരു ദിവസം തന്റെ ഗാങ്ങില്‍ പെട്ടവര്‍ കൂട്ടത്തിലെ ഒരു ഒറ്റുകാരന്റെ തല ചുറ്റികയ്ക്ക് അടിച്ച് ചമ്മന്തിയാക്കുന്നത് കണ്ട അന്ന് ചോരയോടുള്ള അറപ്പുമാറി. മുഖത്ത് തെറിച്ചു വീണ ചോര അവര്‍ തുടച്ചു കളഞ്ഞു.
undefined
ഗുസ്താവോ ചാപ്പ്മാന്‍ അഥവാ 'എല്‍ ചാപ്പോ'യുടെ സിനാലോവ കാര്‍ട്ടലിലെ ഏറ്റവും കുപ്രസിദ്ധയായ പെണ്‍കൊലയാളിയാണ് ക്‌ളോഡിയ ഒക്കോയാ ഫെലിക്‌സ്.
undefined
'കുറ്റകൃത്യങ്ങളുടെ ലോകത്തിലെ കിം കര്‍ദാഷിയാന്‍ ' എന്നറിയപ്പെട്ടിരുന്ന ക്‌ളോഡിയയെ കഴിഞ്ഞയാഴ്ച തന്റെ കാമുകന്റെ കിടക്കയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.
undefined
വളരെ സെക്‌സിയായ പോസുകളിലാണ് ഇവരില്‍ പലരും ഓണ്‍ലൈനില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഇടുന്നത്.
undefined
സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ആയുധധാരികളായി പ്രത്യക്ഷപ്പെടാറുണ്ട്. തോക്കുകളും മറ്റും കയ്യിലെടുത്തുള്ള ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് പോസ്റ്റുകള്‍ പതിവാണ്.തോക്കുകള്‍ക്കും കടുവകള്‍ക്കുമൊക്കെ ഒപ്പമാണ് പലരുടെയും പോസിങ്ങ്.
undefined
2014 -ല്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായ ഒരു ചിത്രമാണിത്. കയ്യില്‍ പച്ചകുത്തിയിരിക്കുന്ന പേര് 'നിനോ' എന്നാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, യന്ത്രത്തോക്ക്.
undefined
ജോസ്ലിന്‍ അലക്സാന്‍ഡ്ര നിനോ എന്നാണ് മുഴുവന്‍ പേര്. 'ലാ ഫ്‌ലാകാ' അഥവാ കൊലുന്നനെയുള്ളവള്‍ എന്നാണ് വിളിപ്പേര്. ലോസ് സൈക്‌ളോണ്‍സ് കാര്‍ട്ടലിന്റെ പരിശീലനം സിദ്ധിച്ച ഒരു കൊലയാളിയായിരുന്നു അവള്‍.
undefined
ഈ ചിത്രം വൈറലായി നാലുമാസത്തിനകം മാറ്റമാറോസിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ കാര്‍പാര്‍ക്കിങ്ങില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ട്രക്ക് കണ്ടെടുത്തു. മൂന്നു ബിയര്‍ കൂളറുകള്‍ അതിനുള്ളിലുണ്ടായിരുന്നു. ഒന്നില്‍ ഒരു സ്ത്രീയുടെ വലത്തേ കാലും, വലത്തേ കയ്യും കണ്ടെത്തി. ആ കയ്യില്‍ 'നിനോ' എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു.
undefined
മറ്റു രണ്ടു കൂളറുകളില്‍ ഒരു സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും ശരീരഭാഗങ്ങളും ഉണ്ടായിരുന്നു.
undefined
ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗ്ലാഡിസ് എന്ന മറ്റൊരു പെണ്‍ കൊലയാളിയാണ് എന്ന് അന്ന് പറയപ്പെട്ടിരുന്നു എങ്കിലും അറസ്റ്റുകളൊന്നും ഉണ്ടായില്ല.
undefined
2015 -ല്‍ ഒഡെന്‍സിയോ ബെല്‍ട്രാന്‍ അഥവാ എല്‍ ഹെക്ടര്‍ തന്റെ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയായ സ്‌നേഹിതയോടൊപ്പം ഒരു നൈറ്റ്ക്ലബ്ബിലേക്ക് പോവുകയായിരുന്നു കാറില്‍.
undefined
വഴിയില്‍ മദ്യപിച്ച് ലക്കുകെട്ട് വണ്ടിക്കുമുന്നില്‍ ഒരു പെണ്‍കുട്ടി വന്നു ചാടുന്നു. വണ്ടി നിര്‍ത്തി പെണ്‍കുട്ടിയെ പരിശോധിക്കാന്‍ ചെന്ന എല്‍ ഹെക്ടറെ കാത്തിരുന്നത് ഒരു 9 എം എം കൈത്തോക്കില്‍ നിന്നുള്ള വെടിയുണ്ടകളായിരുന്നു.
undefined
പുകപോകുന്ന തോക്കിന്‍ കുഴല്‍ ചുണ്ടോടു ചേര്‍ത്തിട്ട് ആ യുവതി പറഞ്ഞു, ' ഇത് ലാ ചൈനയുടെ വക നിനക്കൊരു സമ്മാനം..'
undefined
'ലാ ചൈന' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് മറ്റൊരു കുപ്രസിദ്ധയായ പെണ്‍കൊലയാളിയായിരുന്നു. മെലീസ മാര്‍ഗരീറ്റ കാല്‍ഡെറോണ്‍ എന്നാണ് യഥാര്‍ത്ഥ പേര്.
undefined
പത്തുവര്‍ഷത്തിനുള്ളില്‍ 150-ലധികം പേരെ വധിച്ച ഡമാസൊ കാര്‍ട്ടലിന്റെ ഈ കുപ്രസിദ്ധ കൊലയാളിയുടെ കീഴില്‍ മുന്നൂറിലധികം അനുയായികളുണ്ട്. സ്വന്തം ബോയ്ഫ്രണ്ട് ഒറ്റുകൊടുത്ത് പൊലീസ് പിടിയിലായ ലാ ചൈന ഇപ്പോള്‍ മെക്‌സിക്കോയിലെ ഒരു അതീവസുരക്ഷാ ജയിലിലാണ്.
undefined
അസാധാരണമായ ഈ ജീവിതം അവര്‍ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഒന്നാണ് എന്ന് കരുതരുത്. അവരില്‍ പലരെയും അഞ്ചും ആറും വയസ്സില്‍ മാഫിയകള്‍ തട്ടിക്കൊണ്ടു പോകുന്നതാണ്.
undefined
എന്നിട്ട് ചെറുപ്പം മുതലേ ഒരു വാടകക്കൊലയാളിക്ക് വേണ്ട ആയോധനവിദ്യകളെല്ലാം തന്നെ പരിശീലിപ്പിച്ച് വളര്‍ത്തിയെടുക്കും.
undefined
കൊലപാതകത്തിന്റെ സകല തന്ത്രങ്ങളും അവരെ നന്നേ ചെറുപ്പം മുതല്‍ക്കുതന്നെ അഭ്യസിപ്പിക്കും.
undefined
മുതിര്‍ന്ന് യൗവ്വനയുക്തകളാകുമ്പോഴേക്കും അവര്‍ കൊലകള്‍ ചെയ്ത് അറപ്പുതീര്‍ന്നവരായിക്കാണും.
undefined
click me!