വിവാഹ ദിവസം പോലും പരീക്ഷണശാലയില്‍; കൊവിഡ് വാക്‌സിനു പിന്നില്‍ ഈ ദമ്പതികള്‍

First Published Nov 10, 2020, 5:47 PM IST

ലോകം പ്രത്യാശയോടെ ഉറ്റു നോക്കുന്ന കൊവിഡ് വാക്‌സിനു പിന്നില്‍, വിവാഹ ദിവസം പോലും ലാബില്‍ പോയി ജോലി ചെയ്ത ഈ ദമ്പതികളുടെ സമര്‍പ്പണവും കഠിനാധ്വാനവുമാണ്. 

ജഗൂര്‍ സഹിന്‍, ഒസിലം റ്റിയുവര്‍സി. ഇതാണ് അവരുടെ പേര്. ഭാര്യാഭര്‍ത്താക്കന്‍മാര്‍. മെഡിക്കല്‍ ഗവേഷണത്തിനായി സമര്‍പ്പിച്ചതാണ് ഈ ജര്‍മന്‍ ഗവേഷകരുടെ ജീവിതം.
undefined
കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകമെങ്ങുമുള്ള ഗവേഷകര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ അതിന്റെ ഫലപ്രാപ്തിയിലേക്ക് അടുക്കുമ്പോഴാണ് ഈ ദമ്പതികള്‍ വാര്‍ത്തയാവുന്നത്.
undefined
ഇവരുടെ ഉടമസ്ഥതയിലുള്ള ജര്‍മന്‍ ബയോടെക്‌നോളജി കമ്പനിയായ ബയോ എന്‍ ടെക് ആണ് കൊവിഡ് വാകിസന്‍ പരീക്ഷണം നടത്തുന്നത്.
undefined
പരീക്ഷണം തൊണ്ണുറു ശതമാനം വിജയകരമായതായി ഇവരുടെ കമ്പനി കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് അറിയിച്ചത്. സമാനമായ പ്രഖ്യാപനം ഫൈസര്‍ കമ്പനിയും നടത്തിയിരുന്നു
undefined
കോടിക്കണക്കിന് രൂപ വരുമാനമുള്ള കമ്പനികളുടെ ഉടമസ്ഥരാണെങ്കിലും ഇവര്‍ ഇപ്പോഴും രാപ്പകല്‍ ലാബുകളില്‍ ജോലി ചെയ്യുന്നു. ഏറ്റവും ലളിതമായി ജീവിക്കുന്നു.
undefined
ടര്‍ക്കിയില്‍ ജനിച്ച് ജര്‍മനിയില്‍ വളര്‍ന്ന സഹിന്‍ മെഡിക്കല്‍ ഡോക്ടറാണ്. പിന്നീടാണ് ഇമ്യൂണോ തെറാപ്പി ഗവേഷണത്തിലേക്ക് തിരിഞ്ഞത്.
undefined
കൊളോണ്‍, ഹൊംബര്‍ഗ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവര്‍ത്തിച്ച സഹിന്‍ ഹൊംബര്‍ഗില്‍ വെച്ചാണ് പങ്കാളിയെ കണ്ടെത്തിയത്. മെഡിക്കല്‍ ഗവേഷണത്തിലും കാന്‍സര്‍ ചികില്‍സയിലും തല്‍പ്പരയായിരുന്നു ഒസിലം.
undefined
ടര്‍ക്കിയില്‍ തന്നെയാണ് ഒസിലത്തിന്റെയും വേരുകള്‍. ജര്‍മനിയിലേക്ക് കുടിയേറിയ ഒരു ടര്‍ക്കി ഡോക്ടറുടെ മകള്‍. വിവാഹ ദിവസം പോലും ലാബില്‍ പോയി ജോലി എടുത്തതായി ഒരഭിമുഖത്തില്‍ ഒസലം ഈയിടെ പറഞ്ഞിരുന്നു.
undefined
കാന്‍സര്‍ ഗവേഷണ രംഗത്തായിരുന്നു ഇവരാദ്യം പ്രവര്‍ത്തിച്ചത്. 2001-ല്‍ ഗാനിമെഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്നു കമ്പനി ആരംഭിച്ചു. കാന്‍സര്‍ മരുന്നുകളുടെ ഗവേഷണവും ഉല്‍പ്പാദനവുമായിരുന്നു ലക്ഷ്യം.
undefined
അഞ്ചു വര്‍ഷത്തിനു ശേഷം ഈ സ്ഥാപനം ഒരു ജപ്പാനീസ് കമ്പനിക്ക് വിറ്റു. 1. 4 ബില്യന്‍ ഡോളറിനായിരുന്നു (പതിനായിരം കോടിയിലേറെ രൂപ) വില്‍പ്പന.
undefined
പിന്നീടാണ് ഇരുവരും ചേര്‍ന്ന് ബയോ എന്‍ ടെക് എന്ന സ്ഥാപമാരംഭിച്ചത്. കാന്‍സര്‍, എച്ച് ഐ വി, ടിബി പ്രതിരോധ മരുന്നുകളുടെ കണ്ടുപിടിത്തമായിരുന്നു ലക്ഷ്യം.
undefined
ബില്‍ ആന്റ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഈ കമ്പനിയില്‍ 55 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.
undefined
കൊവിഡ് കാലം വന്നതോടെ, മറ്റ് അനേകം ഗവേഷണ സ്ഥാപനങ്ങള്‍ക്കൊപ്പം, കൊവിഡ് വാക്‌സിനു വേണ്ടി ഈ കമ്പനി പ്രവര്‍ത്തിച്ചു. ആ പരീക്ഷണങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടത്.
undefined
ഇരുവരും ജര്‍മനിയിലെ ഏറ്റവും വലിയ 100 സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ ഇടം തേടിയിട്ടുണ്ട്.
undefined
click me!