കാത്തിരിക്കുന്തോറും ചുംബനത്തിന് മധുരം കൂടും, മന്ത്രിക്കസേര തെറിപ്പിച്ച ചുംബനത്തിനുപിന്നാലെ പോസ്റ്റ്

First Published Jun 29, 2021, 5:14 PM IST

'കാത്തിരിക്കുന്തോറും ചുംബനത്തിന് മധുരം കൂടും.' ഇത് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റാണ്. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആരോഗ്യ മന്ത്രി രാജിവെയ്ക്കാനിടയായ ചുംബനവിവാദത്തിലെ യുവതിയുടേതാണ് ഈ പോസ്റ്റ്. 

'കാത്തിരിക്കുന്തോറും ചുംബനത്തിന് മധുരം കൂടും.' ഇത് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റാണ്. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആരോഗ്യ മന്ത്രി രാജിവെയ്ക്കാനിടയായ ചുംബനവിവാദത്തിലെ യുവതിയുടേതാണ് ഈ പോസ്റ്റ്.
undefined
ഒമ്പതാം നിലയിലുള്ള ഓഫീസില്‍ വെച്ച് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് സഹായിയായ യുവതിയെ ചുംബിക്കുന്ന ഫോട്ടോ ബ്രിട്ടീഷ് ടാബ്ലോയിഡായ സണ്‍ പുറത്തുവിട്ടിരുന്നു.
undefined
മന്ത്രി കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്നായിരുന്നു സണ്‍ നല്‍കിയ വാര്‍ത്ത
undefined
.മന്ത്രിയുടെ ഓഫീസില്‍ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറയിലാണ് ഈ ദൃശ്യം പകര്‍ത്തിയത്.
undefined
കൊവിഡ് നിയന്ത്രണം മന്ത്രി തന്നെ ലംഘിച്ചു എന്ന ആരോപണം പൊടുന്നനെ വിവാദമായി. മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. രാജി ആവശ്യപ്പെട്ടു.
undefined
എന്നാല്‍, മന്ത്രി രാജിവെക്കേണ്ടതില്ല എന്നായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആദ്യ നിലപാട്. കൊവിഡ് രോഗപ്രതിരോധത്തില്‍ ഊര്‍ജസ്വലമായ പങ്കുവഹിച്ച മന്ത്രി അങ്ങനെ പുറത്തുപോവണ്ടതല്ല എന്നദ്ദേഹം പറഞ്ഞു.
undefined
അതോടൊപ്പം, ചുംബന വിവാദത്തില്‍ കുടുങ്ങിയ മന്ത്രിയുടെ സഹായി ഗിന കൊലാഡെയ്ഞ്ചലോയും രാജിവെച്ചു.
undefined
മുന്‍ ലോബിയിസ്റ്റായിരുന്ന ഗിനയെ മന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത് രഹസ്യമായാണെന്ന് ആരോപണം ഇതിനിടെ ഉയര്‍ന്നിരുന്നു.
undefined
വിവാദത്തെ തുടര്‍ന്ന് നിലവിലെ എംപിയും മുന്‍ ചാന്‍സലറുമായ സാജിദ് ജാവിദ് പുതിയ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു.
undefined
സ്ഥാനമേറ്റതിനു പിന്നാലെ, മന്ത്രിയുടെ ഓഫീസില്‍ കണ്ടെത്തിയ ഒളിക്യാമറ നീക്കം ചെയ്തതായി പുതിയ മന്ത്രി സാജിദ് ജാവിദ് അറിയിച്ചു.
undefined
എങ്ങനെയാണ് മന്ത്രിയുടെ ഓഫീസില്‍ ഒളിക്യാമറ വന്നത് എന്നും ദൃശ്യങ്ങള്‍ പുറത്തുപോയത് എങ്ങനെയാണെന്നും അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതിനിടെ ഉത്തരവിട്ടു.
undefined
ഇതിനിടെയാണ്, ആരോപണത്തില്‍ പെട്ട ഗിന കൊലാഡെയ്ഞ്ചലോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വാര്‍ത്തയായത്. ചുംബനത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുമായിരുന്നു ഇവരുടെ പോസ്റ്റുകള്‍.
undefined
മാറ്റ് ഹാന്‍കോകും ഗിനയും പങ്കാളികളൊത്ത് സ്വന്തം വീടുകളിലായിരുന്നു താമസം. അടുത്ത കാലത്തായി ഗിന വിവാഹ മോചനം നേടിയിരുന്നു. ഹാന്‍കോക്കും വിവാഹമോചന വഴിയിലാണ്.
undefined
വിവാദത്തിനു ശേഷം ഇരുവരും ഒരുമിച്ചാണ് ഇപ്പോള്‍ താമസമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.
undefined
കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് വീഡിയോ സന്ദേശത്തില്‍ ഹാന്‍കോക്ക് ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചിരുന്നു. കുടുംബത്തോടും ഉറ്റവരോടും കുട്ടികളോടും അദ്ദേഹം ക്ഷമ പറഞ്ഞു.
undefined
കോടീശ്വരനും പ്രമുഖ റീട്ടെയില്‍ ചെയിന്‍ ഉടമയുമായ ഒലിവര്‍ ബോനാസിന്റെ ഭാര്യയായിരുന്നു ഗിയ. 12 വര്‍ഷം നീണ്ട വിവാഹ ബന്ധത്തില്‍നിന്ന് വളരെയടുത്താണ് ഇവര്‍ പുറത്തുവന്നത്.
undefined
44 -കാരിയായ ഭാര്യ മാര്‍ത്തയ്ക്കും മൂന്ന് കുട്ടികള്‍ക്കും ഒന്നിച്ചായിരുന്നു ഹാന്‍കോക്കിന്റെ താമസം.
undefined
ഫോട്ടോ വിവാദത്തിനു പിന്നാലെ ഹാന്‍കോക്ക് വീട്ടില്‍നിന്നിറങ്ങി. വിവാഹമോചിതരാവാന്‍ ഇവര്‍ തീരുമാനിച്ചതായാണ് വാര്‍ത്ത.
undefined
click me!