രണ്ടാം ലോകമഹായുദ്ധത്തിനിടെ ആ പ്രണയക്കുറിപ്പുകള്‍ എഴുതിയത് ആരാകും ?

First Published Mar 12, 2021, 3:02 PM IST

യുദ്ധവും പ്രണയവും എന്നും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്.  യുദ്ധമുഖത്ത് ആയുധമേന്തി നില്‍ക്കുന്ന ഒരു സൈനികനെ സംബന്ധിച്ച് എപ്പോള്‍ വേണെമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ. ഒരു പക്ഷേ അത്രമേല്‍ സങ്കീര്‍ണ്ണമായൊരു സമയത്തെ പ്രണയമാകും ഒരു പക്ഷേ ഏറ്റവും തീവ്രമായ പ്രണയം. അത്രമേല്‍ തീവ്രമായൊരു പ്രണയകഥ കണ്ടെത്തിയിരിക്കുന്നു, അങ്ങ് കാനഡയില്‍ നിന്ന്. അതും രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കെ എഴുതിയ പ്രണയ ലേഖനങ്ങള്‍. സ്കാര്‍ബറോ നഗരത്തിലെ എസ്‌പ്ലാനേഡ് ഹോട്ടലിന്‍റെ ഫ്ളോര്‍ബോര്‍ഡുകള്‍ക്ക് കീഴെ രഹസ്യമായി വച്ചിരുന്ന ചില പ്രണയ ലേഖനങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. വെറും പ്രണയലേഖനങ്ങളല്ല, രണ്ടാം ലോകമഹായുദ്ധം കൊടുംമ്പിരി കൊണ്ടിരിക്കുമ്പോള്‍ എഴുതിയ പ്രണയലേഖനങ്ങളാണ് അവ. കാനഡയുടെ തീരദേശ നഗരമായ സ്കാര്‍ബറോയിലെ ഒരു തീരദേശ ഹോട്ടലില്‍ നിന്നാണ് ഇപ്പോള്‍ ഈ പ്രണയലേഖനങ്ങള്‍ ലഭിച്ചത്.

സ്കാര്‍ബറോയിലെ തീരദേശ ഹോട്ടലായ എസ്പ്ലാന്‍ഡേയില്‍ നവീകരണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്. ഈ കൈയെഴുത്തുകളെല്ലാം എഴുതപ്പെട്ടത് രണ്ടാം ലോകമഹയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴായിരുന്നു. പ്രണയകുറിപ്പുകളോടൊപ്പം രണ്ടാം ലോകമഹായുദ്ധകാലത്തെ വസ്തുക്കളുടെ ഒരു നിരയും ഫ്ളോര്‍ബോര്‍ഡുകള്‍ക്ക് കീഴില്‍ നിന്ന് കണ്ടെത്തി.
undefined
എന്നാല്‍, പ്രണയിതാക്കളുടെ പേരുകള്‍ കത്തിനോടൊപ്പം ഉണ്ടായിരുന്നില്ല. അജ്ഞാതരായ ആ പ്രണയിനികള്‍ പരസ്പരം തങ്ങളുടെ സ്നേഹം പ്രഖ്യാപിക്കുന്നു. ആ മനുഷ്യൻ ഇങ്ങനെ എഴുതി: "ഓ പ്രിയേ, ഞാൻ നീയില്ലാതെ വളരെ ഏകാന്തനാണ്". ഹോട്ടലിന്‍റെ ഒന്നാം നിലയിലെ ഒരു ചെറിയ യൂട്ടിലിറ്റി റൂമിനടിയിലെ ഫ്ളോര്‍ബോര്‍ഡുകള്‍ക്ക് അടിയില്‍ നിന്ന് കണ്ടെത്തിയ ആ പ്രണയകുറിപ്പുകളുടെ ഉടമസ്ഥരെ കണ്ടെത്താന്‍ ചരിത്രകാരന്മാരുടെ സഹായം തേടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
undefined
സ്വന്തം കൈപ്പടയിലെഴുതിയ പ്രണയകുറിപ്പുകളോടൊപ്പം ടിക്കറ്റ് സ്റ്റാബുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, ചോക്കളേറ്റ് റാപ്പറുകള്‍ എന്നീ വസ്തുക്കളും സൂക്ഷിച്ചിരുന്നു. ലഭിച്ച പ്രണയക്കുറിപ്പുകളെ കുറിച്ച് സ്കാർബറോ ആർക്കിയോളജിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റി ഗവേഷണം നടത്തുകയാണെന്നും ഇത് 1941 മുതൽ 1944 വരെ പഴക്കമുള്ള പ്രണയകുറിപ്പുകളാണെന്നും അധികൃതര്‍ പറഞ്ഞു.
undefined
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനീകാവശ്യത്തിനായും സൈനീകര്‍ക്ക് താമസസൌകര്യമൊരുക്കുന്നതിനുമായി ഹോട്ടലുകള്‍ വിട്ട് നല്‍കാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. 184-ാമത്തെ ടണലിംഗ് കമ്പനി ഓഫ് റോയൽ എഞ്ചിനീയർമാർ, റോയൽ സിഗ്നലുകൾ, ഏഴാം ബറ്റാലിയൻ, റൈഫിൾ ബ്രിഗേഡ് എന്നിവ ഉൾപ്പെടെ നിരവധി സ്ക്വാഡ്രണുകളും കമ്പനികളും എസ്‌പ്ലാനേഡിൽ താമസിച്ചിരുന്നു എന്നതിന് തെളിവുകളുണ്ടെന്ന് മാരി വുഡ്സ് പറഞ്ഞു.
undefined
പ്രണയകുറിപ്പുകളില്‍, പ്രണയിനികളെ കുറിച്ചുള്ള ഏക സൂചന 'എം' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന ഒരു സ്ത്രീയാണ് ഒരു കത്തില്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് മാത്രമാണ്. മറ്റ് പ്രണയക്കുറിപ്പുകള്‍ എലികള്‍ കടിച്ച് നശിപ്പിച്ചെന്നും മാരി വുഡ്സ് പറഞ്ഞു. മറ്റൊരു പ്രണയകുറിപ്പില്‍ കത്ത് ലഭിക്കേണ്ട വിലാസമായി രേഖപ്പെടുത്തിയത് ലാനാർക്ക്‌ഷെയറിലെ മദർ‌വെല്ലിലെ 50 ഡെൽ‌ബർ‌ൻ‌ തെരുവെന്നാണ്. കത്തിലെ പ്രണയിനികളെ കണ്ടെത്താനും അവരുടെ ഓര്‍മ്മകളെ ഒരുമിച്ച് ചേര്‍ക്കാനും കഴിയുമെന്ന ശുഭാപ്തി വിശ്വാസം മാരി വുഡ്ഡ് പ്രകടിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
undefined
"കത്തുകള്‍ കൈയില്‍ കിട്ടിയപ്പോള്‍ ഞാനതിലൂടെ കടന്ന് പോകാന്‍ ശ്രമിച്ചു. അപ്പോള്‍ അത് യഥാര്‍ത്ഥ വ്യക്തികളെ കുറിച്ചുള്ള കഥകളാണെന്ന് എനിക്ക് മനസിലായി. അതെ, ഇതൊരു യഥാര്‍ത്ഥ നിധിയാണ്". മാരി വുഡ്ഡ് അഭിപ്രായപ്പെട്ടു. യുദ്ധം സൃഷ്ടിച്ച ആഘാതങ്ങള്‍ ആ അക്ഷരങ്ങളിലുണ്ടായിരുന്നു. അവ അങ്ങേയറ്റം പ്രകോപനപരമാണ്. യുദ്ധത്തിന്‍റെ ഫലമായി ഉണ്ടായ ആഘാതങ്ങൾ, അവ അനുഭവിച്ച ആളുകളുടെ വ്യക്തിപരമായ വികാരങ്ങൾ, എല്ലാം അവരെ തിരികെ വീട്ടിലേക്ക് വരാന്‍ പ്രയരിപ്പിക്കുന്നതായിരുന്നു.
undefined
ഈ പ്രണയക്കുറിപ്പുകള്‍, ആ പ്രണയിനികളിലേക്കുള്ള വഴികളായി തീരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ യുദ്ധാനന്തരം അവരുടെ ജീവിതത്തില്‍ സംഭവിച്ച മറ്റ് കാര്യങ്ങലെക്കൂടി അറിയാന്‍ അതിയായ ആകാംഷയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ അത് അത്ഭുതമായിരിക്കുമെന്നും മാരി വുഡ്ഡ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്തെ ഈ നിധി, ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം ഹോട്ടല്‍ വീണ്ടും തുറക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്നും മാരി വുഡ്ഡ് പറഞ്ഞു.
undefined
click me!