വാട്ട്സ്ആപ്പില്‍ ഉടന്‍ വരുന്ന 5 പ്രത്യേകതകള്‍

First Published Jun 23, 2019, 11:46 AM IST

വാട്ട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ്. 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ നിരന്തരം വാട്ട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്.  ഇത്തരത്തില്‍ വാട്ട്സ്ആപ്പില്‍ സമീപ ഭാവിയില്‍ വരാവുന്ന ചില മാറ്റങ്ങള്‍ പരിശോധിക്കാം.

മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ വാട്ട്സ്ആപ്പ് അവതരിപ്പിക്കും. നിലവില്‍ യൂട്യൂബ്, ട്വിറ്റര്‍, മെസഞ്ചര്‍ എന്നിവയില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്.
undefined
ഹൈഡ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് - വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ആകും, ഒപ്പം ഒരു സന്ദേശം ഒരു ഉപയോക്താവിന് ലഭിച്ചു എന്ന് കാണിക്കുന്ന ഡബിള്‍ ബ്യൂ ടിക്ക് ഒഴിവാക്കാനും ഇപ്പോള്‍ സാധിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്ന കാര്യം മറയ്ക്കാന്‍ സാധിക്കില്ല. ഇതും മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും എന്നാണ് സൂചന.
undefined
ഫുള്‍ സൈസ് ഇമേജ്- ഇന്നും ചിത്രങ്ങള്‍ അയക്കാന്‍ പറ്റിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. കാലത്തിന് അനുസരിച്ച് പലമാറ്റങ്ങളും ഫോട്ടോ ഷെയറിംഗില്‍ വാട്ട്സ്ആപ്പ് വരുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പറയുന്ന ഒരു പ്രശ്നമുണ്ട്. വാട്ട്സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങളുടെ റെസല്യൂഷന്‍ ലഭിക്കുമ്പോള്‍ കുറയുന്നു. എന്നാല്‍ ഉടന്‍ വരുന്ന അപ്ഡേറ്റില്‍ ഫോട്ടോയുടെ ഡീറ്റെയില്‍സ് ഒന്നും ചോരാതെ അത് ചുരുക്കി അയക്കുന്ന സാങ്കേതികത വാട്ട്സ്ആപ്പ് അവതരിപ്പിക്കും എന്നാണ് സൂചന.
undefined
ക്രോസ്-പാറ്റ്ഫോം ബാക്ക് അപ്പ്- ആന്‍ഡ്രോയഡ് ഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഒരാള്‍ ഐഫോണിലേക്ക് മാറുമ്പോഴോ തിരിച്ച് മാറുമ്പോഴോ വാട്ട്സ്ആപ്പ് ബാക്ക് അപ് ഒരു പ്രശ്നമാണ്. പ്രധാനമായും വാട്ട്സ്ആപ്പ് ബാക്ക് അപ് ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ഡ്രൈവിലും, ഐഒഎസില്‍ ഐ-ക്ലൗഡിലുമാണ് നടക്കുന്നത്. അതിനാലാണ് ബാക്ക് അപ് പ്രശ്നമാകുന്നത്. ഇത് പരിഹരിക്കാനുള്ള സംവിധാനം വാട്ട്സ്ആപ്പ് ഉടന്‍ കൊണ്ടുവരും.
undefined
വാട്ട്സ്ആപ്പ് പേ- വാട്ട്സ്ആപ്പ് യുപിഐ അടിസ്ഥാനമാക്കി ഒരു പേമെന്‍റ് സംവിധാനം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. ഇതിന്‍റെ ചില പരീക്ഷണങ്ങളും നടത്തി. എന്നാല്‍ ചില നിയമപ്രശ്നങ്ങളാണ് വാട്ട്സ്ആപ്പിന് ഇത് വ്യാപിപ്പിക്കാന്‍ തടസമായി നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പരിഹരിച്ച് ഈ വര്‍ഷം ഈ സംവിധാനം ഇന്ത്യ മുഴുവന്‍ എത്തുമെന്നാണ് സൂചന.
undefined
click me!