നിങ്ങളുടെ ഫോണില്‍ സ്‌പൈവെയര്‍ ഉണ്ടോ? ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിക്കൂ

First Published Jul 21, 2021, 2:31 AM IST

മൊബൈല്‍ ചാരപ്പണി വാര്‍ത്തകളില്‍ പെഗാസസ് നിറയുമ്പോള്‍ വീണ്ടും മാല്‍വെയര്‍, ഹാക്കിങ് പേരുകള്‍ ഉയര്‍ന്നുവരുന്നു. സാധാരണക്കാരുടെ ഫോണുകളും ഇത്തരത്തില്‍ ചോര്‍ത്തിയുണ്ടാവുമോയെന്ന സംശയമുണ്ടെങ്കിലും നെറ്റിസന്‍മാര്‍ പെഗാസസ് പോലുള്ള വന്‍കിട ചാരപ്പണി ടൂളുകളെ ഭയപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മറ്റ് ഹാക്കിംഗ്, ചാര സോഫ്റ്റ്‌വെയറുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ ആപ്ലിക്കേഷനുകളില്‍ ചിലത് നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റുചിലത് ഫോട്ടോ ഗാലറി, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. ഈ ചാരപ്പണി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും അവയുടെ സ്വഭാവമനുസരിച്ച് ഫോണുകളില്‍ മറഞ്ഞിരിക്കും. അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും. 
 

ഫോണിന്റെ ബാറ്ററി വേഗത്തില്‍ തീരുകനിങ്ങളുടെ ഫോണിന്റെ ബാറ്ററി പതിവിലും വേഗത്തില്‍ തീരുന്നുവെങ്കില്‍, ഉറപ്പിക്കാം ഫോണിനുള്ളില്‍ മാല്‍വെയര്‍ ഉണ്ട്. അത് എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പെട്ടെന്നു തന്നെ നിങ്ങളുടെ ഫോണിന്റെ പവര്‍ നഷ്ടപ്പെടുത്തിയേക്കാം. ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം പരിശോധിക്കുക. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഏതെങ്കിലും ആപ്പ് ഉണ്ടെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
undefined
ഡൗണ്‍ലോഡുചെയ്യാത്ത അപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കുകനിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ തിരിച്ചറിയാത്തതോ ഡൗണ്‍ലോഡുചെയ്തിട്ടില്ല എന്നോ ഉറപ്പുള്ളതോ ആയ അപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കുക. ഇത് ഒരു ഹാക്കറിന്റെ അല്ലെങ്കില്‍ സ്‌പൈവെയറിന്റെ പണിയാകാം.
undefined
ഫോണിന്റെ വേഗത കുറഞ്ഞാല്‍നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് പെട്ടെന്ന് കുറഞ്ഞാല്‍ ശ്രദ്ധിക്കണം. ഇത് കൂടുതല്‍ ബാറ്ററി പവറും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങളുടെ ഫോണില്‍ മാല്‍വെയര്‍ ഉണ്ടാകാം.
undefined
മൊബൈല്‍ ഡാറ്റ ഉപയോഗം കൂടിയാല്‍നിങ്ങളുടെ ഡാറ്റ ഉപയോഗം പെട്ടെന്ന് വര്‍ദ്ധിച്ചാല്‍ ഉറപ്പാക്കാം ഏതോ സ്‌പൈ ആപ്പ് ഫോണില്‍ പ്രവര്‍ത്തിക്കുന്നു. ഇത് സാധാരണയേക്കാള്‍ കൂടുതലാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്ന മാല്‍വെയറുകളോ ആപ്ലിക്കേഷനുകളോ ബാക്ക്ഗ്രൗണ്ടില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചേക്കാം.
undefined
ഫോണ്‍ വിചിത്രമായി പ്രവര്‍ത്തിക്കുന്നുനിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിചിത്രമായി പ്രവര്‍ത്തിക്കുന്നു. ആപ്ലിക്കേഷനുകള്‍ അപ്രതീക്ഷിതമായി ക്രാഷ് ചെയ്യുന്നു അല്ലെങ്കില്‍ ലോഡുചെയ്യുന്നതില്‍ പരാജയപ്പെടുന്നു. പല സൈറ്റുകളും സാധാരണ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായി കാണപ്പെടുന്നു. ഇത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന്റെ തെളിവാണ്. അല്ലെങ്കില്‍ മാല്‍വെയര്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണമേറ്റെടുത്തു എന്നതിന്റെ സൂചനയാണ്.
undefined
എല്ലായിടത്തും പോപ്പ്അപ്പുകള്‍നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ധാരാളം പോപ്പ്അപ്പുകള്‍ ഒരുതരം മാല്‍വെയര്‍ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനമാകാം. ഇത്തരം ആഡ്വെയര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം പോപ്പുകളിലോ, അവര്‍ നല്‍കുന്ന ലിങ്കുകളിലോ ഒരിക്കലും ക്ലിക്കുചെയ്യരുത്.
undefined
ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും ശ്രദ്ധിക്കുകനിങ്ങളുടെ ഫോട്ടോ ഗാലറിയില്‍ എടുത്ത ഫോട്ടോകളും വീഡിയോകളും ഉണ്ടെന്നു ഉറപ്പു വരുത്തുക. ഇതില്‍ നിങ്ങളറിയാതെ മറ്റു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്നും ഉറപ്പാക്കണം. ഏതെങ്കിലും ചിത്രം നിങ്ങളറിയാതെ സേവ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ക്യാമറയില്‍ മറ്റൊരാള്‍ക്ക് നിയന്ത്രണമുണ്ടാകാമെന്നതിന്റെ സൂചനയാണ്. തീര്‍ച്ചയായും ജാഗ്രത പാലിക്കുക.
undefined
ഫ്‌ലാഷ് ലൈറ്റിംഗ് ഓണ്‍നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ പോലും ഫ്‌ലാഷ് ലൈറ്റ് കത്തിയിരുന്നാല്‍ ഉറപ്പാക്കണം, ഏതോ ആപ്പ് ബാക്കഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ ഫോണ്‍ വിദൂരമായി നിയന്ത്രിക്കുന്നതിനാലാകാം ഇത്.
undefined
നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുമണിക്കൂറുകളോളം ഗെയിമിംഗ്, നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഫോണുകള്‍ ചൂടാകും. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കാത്തപ്പോള്‍ പോലും നിങ്ങളുടെ ഫോണ്‍ വളരെ ചൂടാകുകയാണെങ്കില്‍, വൈറസ് ഉണ്ടെന്നു തന്നെ കൂട്ടാക്കണം.
undefined
നിങ്ങള്‍ ചെയ്യാത്ത ടെക്സ്റ്റുകളുടെയോ കോളുകളുടെയോ ലോഗ് കാണുകനിങ്ങളുടെ മെസേജിങ് ഹിസ്റ്ററി അടിക്കടി പരിശോധിക്കുക. അതില്‍ നിങ്ങള്‍ അയച്ചിട്ടില്ലാത്ത എന്തെങ്കിലും കണ്ടാല്‍ ഇത് ഹാക്കിങ്ങിന്റെ മറ്റൊരു അടയാളമാണെന്നു തിരിച്ചറിയണം.
undefined
click me!