ലക്ഷങ്ങളുടെ ഫോണ്‍ ഇറക്കി, പക്ഷെ ചാര്‍ജര്‍ ഫ്രീ തരില്ല; ആപ്പിളിനെ ട്രോളി സാംസങും രംഗത്ത്

First Published Oct 18, 2020, 11:20 AM IST

അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിൾ പുത്തൻ ഐഫോൺ 12  ഒക്ടോബര്‍ 13നാണ് അവതരിപ്പിച്ചത്. എന്നാല്‍ പുത്തന്‍ ഐഫോണിന്‍റെ പ്രത്യേകതകളെക്കാള്‍ പിന്നീട് ടെക് ലോകം ചര്‍ച്ച ചെയ്തത് ആപ്പിളിന്‍റെ മറ്റൊരു തീരുമാനത്തെക്കുറിച്ചാണ്. പുത്തൻ ഐഫോൺ വാങ്ങുമ്പോൾ ഇനി ചാർജറും ഇയർപോഡ്സ് ഹെഡ്‌ഫോണുകൾ എന്നിവ നല്‍കില്ലെന്ന തീരുമാനം.

പകരം യുഎസ്ബി-സി ലൈറ്റ്നിംഗ് കേബിൾ മാത്രമായിരിക്കും ലഭിക്കുക. ചാർജർ അക്‌സെസ്സറിയായാണ് ആപ്പിൾ വിൽക്കുക. ചാർജറിന് ഇനി പ്രത്യേകം വില കൊടുക്കേണ്ടി വരും.
undefined
പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് ആപ്പിളിന്‍റെ അവകാശവാദം.
undefined
ആപ്പിളിന്റെ ഈ നീക്കം ആഗോള വ്യാപകമായി ആപ്പിള്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പ്രതികരണങ്ങളില്‍ നിന്നും വ്യക്തം.
undefined
ഇപ്പോളിതാ ആപ്പിളിന്റെ എതിരാളികളിൽ പ്രധാനിയായ സാംസങ് ഇപ്പോൾ ചാര്‍ജര്‍ കൊടുക്കാത്ത വിഷയത്തില്‍ ആപ്പിളിനെ ഒന്ന് ചെറുതായി ട്രോളിയിരിക്കുകയാണ്.
undefined
ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങിയ അതെ ദിവസം തന്നെ സാംസങിന്റെ ഫേസ്ബുക്ക് പേജിലാണ് ഒരു ചാർജറിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
undefined
ഒപ്പം ഒരു ക്യാപ്ഷനും " ഒരു നിങ്ങൾ എന്തൊക്കെയാണോ അന്വേഷിക്കുന്നത് അതെല്ലാം ഗാലക്സിയോടൊപ്പം ലഭിക്കും. ചാർജർ മുതൽ ഏറ്റവും മികച്ച കാമറ, ബാറ്ററി, പെർഫോമൻസ്, മെമ്മറി, 120Hz സ്‌ക്രീൻ വരെ" . ഇത് ആപ്പിളിനെ ട്രോളുന്നത് ആണെന്ന് വ്യക്തമാണ്.
undefined
undefined
click me!