നിങ്ങളുടെ ഹണിമൂൺ ആഘോഷിക്കാൻ ഒരുപാട് പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇന്ത്യയിലെ ഈ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. ശാന്തവും റൊമാൻ്റിക്കുമായ ഹണിമൂൺ ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
കല്യാണം കഴിഞ്ഞാൽ ഏതൊരു ദമ്പതികളുടെയും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണ് ഹണിമൂൺ. ഇതൊരു യാത്ര മാത്രമല്ല, പുതിയൊരു ബന്ധത്തിന്റെ മനോഹരമായ തുടക്കം കൂടിയാണ്. ഹണിമൂൺ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് ഗോവ, മണാലി, ഷിംല പോലെയുള്ള സ്ഥലങ്ങളായിരിക്കും. എന്നാൽ, ഈ തിരക്കുകളിൽ നിന്നെല്ലാം മാറി, ശാന്തമായൊരിടത്ത് പങ്കാളിയുമായി സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾക്കായി ഇന്ത്യയിൽ ചില സ്ഥലങ്ങളുണ്ട്.
25
തിർത്ഥൻ വാലി
പ്രകൃതിയുടെ ഭംഗിയിൽ, ബഹളങ്ങളിൽ നിന്നെല്ലാം മാറി സമാധാനമായി സമയം ചെലവഴിക്കാൻ തിർത്ഥൻ വാലി മികച്ചയിടമാണ്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും പുഴയുടെ കളകളാരവവും ഒരു റൊമാന്റിക് അനുഭവം നൽകും. കുറഞ്ഞ ചെലവിൽ താമസിക്കാൻ മരം കൊണ്ടുണ്ടാക്കിയ മനോഹരമായ ഹോംസ്റ്റേകൾ ഇവിടെ ലഭ്യമാണ്. പുഴയുടെ തീരത്തുകൂടി നടക്കാനും ചെറിയ ട്രെക്കിംഗ് നടത്താനും ഇവിടെ സൗകര്യമുണ്ട്. ചണ്ഡീഗഡിൽ നിന്ന് മണാലി ഹൈവേ (NH21/NH3) വഴി ഇവിടേയ്ക്ക് എളുപ്പത്തിൽ എത്താം.
35
ഗോകർണ്ണ
ഗോവയിലെ ബീച്ചുകൾ ഇഷ്ടമാണോ? പക്ഷേ അവിടുത്തെ തിരക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്ക് ഗോവയ്ക്ക് പകരം തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഗോകർണ്ണ. ഇവിടുത്തെ ഓം ബീച്ചും കുഡ്‌ലെ ബീച്ചുമെല്ലാം വളരെ ശാന്തമാണ്. സൂര്യാസ്തമയം കണ്ടുകൊണ്ട് ബീച്ചിനരികിലുള്ള കഫേയിൽ പങ്കാളിയോടൊപ്പം ഇരിക്കുന്നത് നല്ലൊരനുഭവമായിരിക്കും. റോഡ്, ട്രെയിൻ, വിമാനം വഴി ഇവിടേക്ക് എളുപ്പത്തിൽ എത്താം.
കൽപയിൽ നിന്നുള്ള കിന്നർ കൈലാഷ് പർവതനിരയുടെ കാഴ്ച നിങ്ങളുടെ ഹണിമൂൺ അവിസ്മരണീയമാക്കും. ശാന്തമായ അന്തരീക്ഷവും മഞ്ഞുമൂടിയ കൊടുമുടികളും നിങ്ങളെ കൂടുതൽ റൊമാന്റിക്കാക്കും. കുറഞ്ഞ ചെലവിൽ താമസിക്കാൻ ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെ സുലഭമാണ്. ബസ്, ടാക്സി, ട്രെയിൻ (ഷിംല/കൽക്ക വരെ), വിമാനം (ഷിംല/ചണ്ഡീഗഡ് വരെ) എന്നിവ വഴി കൽപയിലെത്താം.
55
സിറോ വാലി
പുതിയതും വ്യത്യസ്തവുമായ ഒരനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അരുണാചൽ പ്രദേശിലെ സിറോ വാലിയിലേക്ക് പോകാം. ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ നെൽവയലുകളും പ്രദേശത്തിന്റെ തനതായ സംസ്കാരവും നിങ്ങളെ ആകർഷിക്കും. റോഡ്, ട്രെയിൻ, വിമാനം വഴി സിറോ വാലിയിൽ എളുപ്പത്തിൽ എത്തിച്ചേരാം.