പിടി തരാതെ സ്വർണ വില; ഉച്ചക്കും വിലയിൽ മാറ്റം, കൺഫ്യൂഷനിൽ ആഭരണ പ്രേമികളും നിക്ഷേപകരും, ഇനിയുള്ള ട്രെന്റ് വിലക്കയറ്റമാണോ?

Published : Mar 24, 2026, 01:56 PM IST
kerala gold price today 24 march 2026

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വലിയ വർധനവ് രേഖപ്പെടുത്തി. മണിക്കൂറുകൾക്കകം ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1880 രൂപ വർധിച്ച് 1,04,800 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് വിലയിലെ ഈ തുടർച്ചയായ മാറ്റങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ വ‍‍‌ർധനവ്. രാവിലത്തെ വിലയിൽ നിന്ന് ​ഗ്രാമിന് 235 രൂപ വ‍ർധിച്ച് ​ഗ്രാമിന് 13,100 രൂപയായി. ഒരു പവൻ 22 കാരറ്റ് സ്വ‍‌ർണത്തിന് 1880 രൂപയാണ് മണിക്കൂറുകൾക്കകം വ‍‌ർധിച്ചിരിക്കുന്നത്. ഇതോടെ, പവന് 1,04, 800 രൂപയിലെത്തി ഇപ്പോഴത്തെ സ്വ‍‍ർണ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇന്നലെ മാത്രം 4 തവണയാണ് സ്വർണ വിലയിൽ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും വർധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി 1 പവൻ 22 കാരറ്റ് സ്വർണം വ്യാപാരം നടന്നിരുന്നത്. ഇന്നേക്ക് വില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്കുകള വച്ച് നോക്കുമ്പോൾ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയാം. കഴിഞ്ഞ ജനുവരി 4ന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ

മാർച്ച് 24- രാവിലെ 1,02,920 രൂപ| ഉച്ചക്ക് 1,04, 800 രൂപ

PREV
Read more Articles on
click me!

Recommended Stories

ആളാകെ മാറിപ്പോയല്ലോ പൊന്നേ! ഇന്നലെ കേരളത്തിലെ വിലയിൽ മാറ്റം വന്നത് 4 തവണ; ലക്ഷത്തിന് താഴെ വന്ന് വീണ്ടും കുതിച്ച് സ്വർണ വില
സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്! രാവിലെ കുത്തനെ ഇടിഞ്ഞ് ഒരു ലക്ഷത്തിന് താഴെ; വൈകിട്ട് രണ്ട് തവണയായി കുതിച്ച് 1,05,080 രൂപയിൽ