സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്! രാവിലെ കുത്തനെ ഇടിഞ്ഞ് ഒരു ലക്ഷത്തിന് താഴെ; വൈകിട്ട് രണ്ട് തവണയായി കുതിച്ച് 1,05,080 രൂപയിൽ

Published : Mar 23, 2026, 08:37 PM IST
Gold price March 23

Synopsis

കേരളത്തിലെ സ്വർണ്ണ വിപണിയിൽ ഇന്ന് അപ്രതീക്ഷിതമായ വിലയിടിവും കയറ്റവും ദൃശ്യമായി. രാവിലെ ഒരു ലക്ഷത്തിൽ താഴെയെത്തിയ പവൻ വില, വൈകുന്നേരത്തോടെ രണ്ട് തവണയായി വർധിച്ച് 1,05,080 രൂപയിലെത്തി.  

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിപണിയിൽ ഇന്ന് കണ്ടത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിലക്കയറ്റവും ഇറക്കവുമാണ്. രാവിലെ പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി അമ്പരപ്പിച്ച സ്വർണ്ണവില, വൈകിട്ട് രണ്ട് തവണയായി വർദ്ധിച്ച് 1,05,080 രൂപ എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 940 രൂപ കുറഞ്ഞതോടെ പവൻ വില 99,480 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ജനുവരി 4-ന് ശേഷമാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത്. ഒരു പവന് രാവിലെ മാത്രം 7,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് ശേഷം കുറഞ്ഞ വിലയിൽ അധികനേരം നിൽക്കാതെ സ്വർണ്ണം തിരിച്ചു കയറി. ഗ്രാമിന് 200 രൂപ വർദ്ധിച്ചതോടെ പവൻ വില 1,01,080 രൂപയായി മാറി. വൈകിട്ടോടെ വീണ്ടും ഗ്രാമിന് 500 രൂപ കൂടി. ഇതോടെ പവൻ വില 1,05,080 രൂപയിലേക്ക് കുതിച്ചു. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 13,135 രൂപയാണ് നിലവിലെ നിരക്ക്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- 1,02,680 രൂപ

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എന്നാലുമെന്റെ 'പൊന്നേ' എന്തൊക്കെയാണീ നടക്കുന്നത്, ലക്ഷത്തിന് താഴെ പോയ സ്വര്‍ണ വിലയിൽ വൈകിട്ടോടെ വീണ്ടും മാറ്റം
ആഭരണ പ്രേമികളെ മാടി വിളിക്കുന്ന സ്വർണ വില! ജനുവരി 4 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്; 1 ലക്ഷത്തിനും താഴെയെത്തി