
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.
24 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,37,483 രൂപയാണ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,26,026 രൂപ. ഒരു കിലോ വെള്ളിയുടെ വില 2,36,763 രൂപ. അന്താരാഷ്ട്ര വിപണികൾ പരിശോധിച്ചാൽ, യുഎസിൽ സ്‌പോട്ട് ഗോൾഡ് വില നിലവിൽ ഔൺസിന് (31.2 ഗ്രാം) 4,318 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച, സ്വർണ്ണത്തിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 4,550 ഡോളറിലെത്തി. അതിനുശേഷം സ്വർണ്ണത്തിന്റെ വില ഏകദേശം 200 ഡോളർ കുറഞ്ഞു. സ്വർണ്ണ വില കുറയാനുള്ള പ്രധാന കാരണം നിക്ഷേപകർ സ്വർണ്ണ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതാണ്. സ്വർണ്ണത്തോടൊപ്പം, വെള്ളി വിലയും കുത്തനെ ഇടിഞ്ഞതായി കാണാം. ഒരു ഘട്ടത്തിൽ ഒരു കിലോ വെള്ളിയുടെ വില കിലോയ്ക്ക് 2.75 ലക്ഷം രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് (31.2 ഗ്രാം) വെള്ളിയുടെ വില കഴിഞ്ഞയാഴ്ച 80 ഡോളറിലെത്തി. എന്നാൽ ഇപ്പോൾ വെള്ളിയുടെ വില ഔൺസിന് 71 ഡോളറായി കുറഞ്ഞു. ആഭ്യന്തര വിപണിയിൽ വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.