Gold Rate Today: അമ്പമ്പോ 77,000! സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

Published : Sep 01, 2025, 11:16 AM IST
Gold

Synopsis

ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77,000 കടന്നു

തിരുവനന്തപുരം: റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9705 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7970 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6205 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 130 രൂപയാണ്.

PREV
Read more Articles on
click me!

Recommended Stories

നിക്ഷേപകര്‍ക്ക് തിരിച്ചടി; എസ്ബിഐയും എച്ച്ഡിഎഫ്‌സിയും ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എഫ്ഡി പലിശ നിരക്ക് കുറച്ചു
Gold Rate Today: കേരളത്തിൽ ഇന്ന് ഒരു പവന് എത്ര നൽകണം? ഇന്നത്തെ സ്വർണവില അറിയാം