ജൂലൈയിൽ വിലയിടിഞ്ഞ് സ്വ‍‌ർണത്തിന്റെ തുടക്കം; കേരളത്തിലെ നിരക്കറിയാം

Published : Jul 01, 2026, 10:24 AM IST
kerala gold price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലെ വിലയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലാണ് ഈ ഇടിവ്. അതേസമയം വെള്ളി വിലയിൽ വർധനവുണ്ടായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇടിവ്. ​ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു പവൻ സ്വ‍ർണത്തിന് 12, 905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1,03,240 രൂപയാണ് വില. ഇന്നലെ ഉച്ചയ്ക്ക് 1320 രൂപ വ‍‌ർധിച്ചതായി കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ടിരുന്നു. രാവിലെ വില കുറയുകയാണുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇന്ന് രാവിലേക്ക് വ‍‌ർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ​ഗ്രാം വെള്ളിക്ക് നിലവിൽ 240 രൂപയും ഒരു 10 ​ഗ്രാം വെള്ളിക്ക് 2400 രൂപ രൂപയാണ് വില.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ അറിയാം

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 24- 1,05,840 രൂപ

ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ

ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ

ജൂൺ 27- 1,05,560 രൂപ

ജൂൺ 28- 1,05,560 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

PREV
Read more Articles on
click me!

Recommended Stories

രാവിലെ കുറഞ്ഞത് അതേ പോലെ തിരിച്ചു കയറി; ഉച്ചക്ക് ശേഷം വീണ്ടും സ്വർണ വില കൂടി, മണിക്കൂറുകൾക്കിടെ കൂടിയത് 1320 രൂപ
സ്വ‍‍ർണ വിലയിൽ വമ്പൻ ഇടിവ്; മാസാവസാനം സ്വർണം വാങ്ങാൻ ജ്വല്ലറിയിലേക്ക് ഓടണോ? ഇന്നത്തെ നിരക്കറിയാം