
തിരുവന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 14,590 രൂപയായി. 1 പവൻ സ്വർണത്തിന് ഇന്ന് 1,16,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച ഗ്രാമിന് 14, 635 രൂപയും പവന് 1,17,080 രൂപയുമാണ് വില വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയിൽ സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്വർണ ഇനങ്ങളിലും വിലയിടിവ് പ്രകടമാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,985 രൂപയിലെത്തി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,3355 രൂപയും 9 കാരറ്റിന് 6,020 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് നിലവിലെ വില. ജനുവരി 29-ലെ റെക്കോർഡ് വിലയായ 1,31,160 രൂപയിൽ നിന്നും ഏകദേശം 14,000 രൂപയോളം ഒരു പവൻ സ്വർണത്തിന് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്കുകൾ പുറത്തുവിട്ടത്.
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- 1,16,720 (ഏറ്റവും കുറഞ്ഞ സ്വർണ വില)