കൃത്യം 1 മാസം! കുറഞ്ഞത് 14,120 രൂപ, ഇന്നലെ മാത്രം ഇടിഞ്ഞത് 2040 രൂപ; ഇന്നത്തെ സ്വർണ വിലയറിയാം

Published : Jun 25, 2026, 10:29 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 2040 രൂപ കുറഞ്ഞ് 1,02,760 രൂപയായി. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 12,845 രൂപയും പവന് 1,02,760 രൂപയുമായി വില കുറഞ്ഞു. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് 25 ന് 1,16,880 രൂപയിൽ നിന്ന സ്വർണ വിലയാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്. കൃത്യമായിപ്പറഞ്ഞാൽ സ്വർണത്തിന് 14,120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 235 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2350 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 24- 1,05,840 രൂപ

ജൂൺ 25- 1,02,760 രൂപ

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ, മാറ്റമില്ലാതെ വെള്ളി വില