സ്വർണം വാങ്ങാൻ സുവർണാവസരമാണോ ഇത്? വീണ്ടും വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം

Published : Jun 24, 2026, 10:09 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം പവന് 1160 രൂപ കുറഞ്ഞ് 1,05,840 രൂപയായി. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും ഇടിവ്. ഇന്നലെ രാവിലത്തെ വിലയിൽ നിന്നും ഇന്നേക്ക് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‌ർണത്തിന് 145 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍ർണത്തിന് ഇന്ന് 13,230 രൂപയായി വില. ഒരു പവന് 1,05,840 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വ‌ർണത്തിന് 1,07,000 രൂപയായിരുന്നു വില. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 245 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2450 രൂപയാണ് വില വരുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 24- 1,05,840 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നലെ കേറിയത് അത് പോലെ തിരിച്ചിറങ്ങി, ഇന്ന് കുറഞ്ഞത് 1520 രൂപ; കേരളത്തിലെ ഇന്നത്തെ സ്വ‍‌ർണ നിരക്കറിയാം
മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1400 രൂപ! ഇന്ന് വൈകുന്നേരവും സ്വർണ വിലയിൽ മാറ്റം, നിരക്കറിയാം