കത്തിക്കയറി സ്വ‍‌ർണ വില, കേരളത്തിൽ 24 മണിക്കൂറിനിടെ കൂടിയത് 2200 രൂപ; ഇന്നത്തെ നിരക്കറിയാം

Published : Jul 02, 2026, 10:21 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,440 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയിൽ തുടരുന്ന ചാഞ്ചാട്ടം സ്വർണം വാങ്ങാനൊരുങ്ങുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍ർധനവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ​ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌‌ർണത്തിന് 1,05,440 രൂപയുമായി വില. ഇന്നലെ രണ്ട് തവണയാണ് സ്വ‍‌ർണ വിലയിൽ മാറ്റം വന്നത്. രാവിലത്തെ വില വ‌‍‍‌ർധനവിന് ശേഷം ഇന്നലെ വൈകീട്ട് ​ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വ‍‌ർധിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് 2200 രൂപയുടെ വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ 

ജൂലൈ 2- 1,05,440 രൂപ

ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 28- 1,05,560 രൂപ

ജൂൺ 27- 1,05,560 രൂപ

ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ

ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ

ജൂൺ 24- 1,05,840 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 21- 1,07,120 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നലെ കേറി വന്നത് അതുപോലെ തിരിച്ചിറങ്ങി! കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം
കേരളത്തിലെ സ്വർണ വിലയിൽ വർധനവ്, ഇന്ന് ഒരു പവന് കൂടിയത് 760 രൂപ; ഇന്നത്തെ നിരക്കറിയാം