
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. മാസങ്ങൾക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വർണ വില. ഇന്ന് രാവിലെ മുതൽ മാത്രം മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞു. 12,435 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ് ഇത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്. അവസാനമായി കഴിഞ്ഞ ജനുവരി 4 ന് ആയിരുന്നു സ്വർണ വില അവസാനമായി 1 ലക്ഷത്തിൽ താഴ്ന്ന വിലയിൽ എത്തിയിരുന്നത്.
ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റിൽ സ്വർണ വിലയെന്ന് പറയാം. ഈ മാസത്തെ ഇതുവരെയുള്ള മുഴുവൻ നിരക്കറിയാം.
മാർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ
മാർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ
മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ
മാർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ
മാർച്ച് 21- 1,07,040 രൂപ
മാർച്ച് 22- 1,07,040 രൂപ
മാർച്ച് 23- 1,02,680 രൂപ