സ്വർണാഭരണ പ്രേമികൾക്കിത് നല്ല 'കണി' അല്ല; ഇന്നും വിലയിൽ വർധനവ്, കേരളത്തിലെ വിലയറിയാം

Published : Apr 15, 2026, 10:39 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1040 രൂപ വർധിച്ച് 1,13,920 രൂപയായി. വെള്ളിയുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. വെള്ളി ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി. ഒരു പവന് 1040 രൂപ വർധിച്ച് 1,13, 920 രൂപയായതായി കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലത്തെ വിലയായ 1,12,880 രൂപയിൽ നിന്ന് 1040 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. വെള്ളി ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ 

ഏപ്രിൽ 15- 1,13, 920 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിപണി 'തൂക്കി' പൊന്ന്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം, ഇന്നത്തെ വിലയറിയാം
സ്വർണ വില വീണ്ടും കുറഞ്ഞു; കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം