വിപണി 'തൂക്കി' പൊന്ന്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം, ഇന്നത്തെ വിലയറിയാം

Published : Apr 14, 2026, 10:11 AM IST
Gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കാര്യമായ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1080 രൂപ വർധിച്ച് 1,12,880 രൂപയായി, ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 1 ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- രാവിലെ 1,09,360 രൂപ| വൈകീട്ട് 1,10,480 രൂപ

ഏപ്രിൽ 7- 1,09,880 രൂപ

ഏപ്രിൽ 8- 1,12,800 രൂപ

ഏപ്രിൽ 9- 1,11,080 രൂപ| വൈകീട്ട് 1,11,600 രൂപ

ഏപ്രിൽ 10- രാവിലെ 1,12, 200 രൂപ|വൈകീട്ട് 1,11,720 രൂപ

ഏപ്രിൽ 11- രാവിലെ 1,12,080 രൂപ

ഏപ്രിൽ 12- 1,12,080 രൂപ

ഏപ്രിൽ 13- 1,11,800 രൂപ

ഏപ്രിൽ 14- 1,12,880 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ വില)

സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചാഞ്ചാടിയാടീ... സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്, ഇറക്കുമതി ചുങ്കം കൂട്ടിയപ്പോഴുള്ള വര്‍ധനവിൽ നിന്ന് വില താഴേക്ക് തന്നെ, ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
പടിയിറങ്ങുന്ന ലക്ഷണമില്ല, മുകളിലേക്ക് തന്നെ! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്