വീണ്ടും ഉയർന്ന് സ്വർണ വില; വെള്ളി വിലയിലും വർധനവ്, ഒരു പവൻ വാങ്ങാൻ ഇന്നെത്ര കൊടുക്കണം?

Published : Mar 10, 2026, 10:02 AM IST
Gold Price Today

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപ വർധിച്ച് 1,19,080 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഇതോടൊപ്പം വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് വില വരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് 1,20,00 രൂപയായിരുന്നു വില. പിന്നീട് ഇന്നേക്ക് വിലയിടിയുകയായിരുന്നു. ഇന്ന് വീണ്ടും വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 രൂപ ( ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ (ഏറ്റവും കുറഞ്ഞ സ്വ‍‍‍‍‌ർണ വില)

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ് ഇന്നത്തെ വിപണി വില.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും വിലയിൽ ഇടിവ്, ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1440 രൂപ; ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,18,560 രൂപ
ഉച്ചക്ക് ശേഷം വീണ്ടും താഴ്ന്ന് സ്വർണ വില, 24 മണിക്കൂറിനിടെ ആകെ കുറഞ്ഞത് 1280 രൂപ; ഇപ്പോഴത്തെ നിരക്കറിയാം